ചൈനീസ് ഉല്‍പ്പനങ്ങളെ ബഹിഷ്‌ക്കരിക്കാന്‍ വിദ്യാര്‍ത്ഥികളോട് എബിവിപിയുടെ ആഹ്വാനം 

ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സംഘടനയായ എബിവിപി
ചൈനീസ് ഉല്‍പ്പനങ്ങളെ ബഹിഷ്‌ക്കരിക്കാന്‍ വിദ്യാര്‍ത്ഥികളോട് എബിവിപിയുടെ ആഹ്വാനം 

റാഞ്ചി: ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്ത് സംഘപരിവാര്‍ സംഘടനയായ എബിവിപി. ടൂത്ത് പേസ്റ്റ് , സോപ്പ് തുടങ്ങിയ നിത്യാപയോഗ സാധനങ്ങള്‍ക്ക് ചൈനീസ് ഉല്‍പ്പനങ്ങളെ ആശ്രയിക്കുന്നത് നിര്‍ത്തണം. കൂടുതല്‍ പണം നല്‍കി തദ്ദേശീയ ഉല്‍പ്പനങ്ങള്‍ വാങ്ങിയാല്‍ പോലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ഗുണം ചെയ്യുമെന്ന് എബിവിപി നിരീക്ഷിച്ചു. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. 

ചൈനയുടെ അവസാരവാദപരമായ നിലപാട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കും. ചൈനയുടെ ഇത്തരത്തിലുളള വിപണി നുഴഞ്ഞുകയറ്റത്തിന് തടയിടാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവണമെന്ന് എബിവിപി ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ഉചിതമായ തീരുമാനം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും. ദേശീയ ബോധം വളര്‍ത്തുന്നതിനൊടൊപ്പം ഇന്ത്യയുടെ ആഭ്യന്തരവിപണി മെച്ചപ്പെടാനും ഇതുവഴി സാധിക്കുമെന്ന് എബിവിപി വിലയിരുത്തി. ലാപ്പ് ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉല്‍പ്പനങ്ങള്‍ക്കും ഇത്തരത്തിലുളള ബദല്‍ തേടാവുന്നതാണെന്ന്് എബിവിപി നിരീക്ഷിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com