ജലവിമാനം ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 

ജലവിമാനം ഗതാഗതരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കും: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി 

ജലവിമാനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ചു നിതിന്‍ ഗഡ്കരി


ന്യൂഡല്‍ഹി:ജലവിമാനത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ന്യായീകരിച്ചു കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ജലഗതാഗതമേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ജലവിമാനം ഇടയാക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 

പ്രധാനമന്ത്രിക്ക് ഏത് ഗതാഗത സംവിധാനവും തെരഞ്ഞെടുക്കാം. ജലവിമാനത്തിന്റെ ട്രയല്‍ റണ്‍ നടത്തിയ മോദിയുടെ നടപടിയില്‍ അഭിമാനിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു.നിയുക്ത കോണ്‍ഗ്രസ് പ്രസിഡന്റിന് ജലവിമാനത്തില്‍ സഞ്ചരിക്കണമെങ്കില്‍ അതും ആകാമെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയായി നിതിന്‍ ഗഡ്കരി പറഞ്ഞു. താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ നിന്ന് വോട്ടര്‍മാരുടെ ശ്രദ്ധതിരിക്കാനാണ് മോദി ജലവിമാന യാത്ര നടത്തിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ജലവിമാനത്തെ അടിസ്ഥാനമാക്കിയുളള ഗതാഗത സംവിധാനം ഒരുക്കുന്നതിനുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ആദ്യഘട്ടം ഉടന്‍ തന്നെ പൂര്‍ത്തിയാക്കുന്നതിനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഉള്‍നാടന്‍ ജലഗതാഗതമേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന 111 നദികളുടെ സാധ്യത പരിശോധിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com