വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയില്ലെന്ന് കമ്മിഷന്‍ പറയുന്നത് പരാതിക്കാരെ നിരുത്സാഹപ്പെടുത്തിയ ശേഷം: എന്‍എസ് മാധവന്‍ 

വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയില്ലെന്ന് കമ്മിഷന്‍ പറയുന്നത് പരാതിക്കാരെ നിരുത്സാഹപ്പെടുത്തിയ ശേഷം: എന്‍എസ് മാധവന്‍ 
വോട്ടിങ് യന്ത്രത്തിനെതിരെ പരാതിയില്ലെന്ന് കമ്മിഷന്‍ പറയുന്നത് പരാതിക്കാരെ നിരുത്സാഹപ്പെടുത്തിയ ശേഷം: എന്‍എസ് മാധവന്‍ 

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തിന് എതിരായ പരാതികളെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് തെരഞ്ഞെടുപ്പു കമ്മിഷന്റേതെന്ന് പ്രമുഖ എഴുത്തുകാരനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ എന്‍എസ് മാധവന്‍. ഇത്തരത്തില്‍ നിരുത്സാഹപ്പെടുത്തുന്ന കമ്മിഷനാണ് വോട്ടിങ് യന്ത്രത്തിനെതിരെ പരാതികളില്ല എന്നു പറയുന്നതെന്ന് മാധവന്‍ കുറ്റപ്പെടുത്തി. ട്വിറ്റലിലാണ് എന്‍എസ് മാധവന്റെ പ്രതികരണം.

ചെയ്ത വോട്ടു ഉദ്ദേശിച്ചയാള്‍ക്കല്ല പോയതെന്നു വിവിപാറ്റ് പ്രിന്റ് ഔട്ടില്‍നിന്നു ബോധ്യമായാല്‍ എന്താണ് ചെയ്യുക? സ്വാഭാവികമായും പരാതി നല്‍കും. എന്നാല്‍ ഇത്തരം പരാതികളെ നിരുത്സാഹപ്പെടുത്തുകയാണ് തെരഞ്ഞടുപ്പു കമ്മിഷന്റെ പതിവ്. ആദ്യം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നമ്മളോടു പറയുക, പരാതി തെറ്റെന്നു തെളിഞ്ഞാല്‍ ജയിലില്‍ പോവേണ്ടിവരുമെന്നാണ്. എന്നിട്ടും നമ്മള്‍ ഉറച്ചുനിന്നാല്‍ പോളിങ് ഓഫിസര്‍ ഒരു ഫോമില്‍ ഒപ്പിടുവിക്കും. ഇതും ഭീഷണിയുടെ മറ്റൊരു രൂപമാണ്. പരാതി തെറ്റെന്നു തെളിഞ്ഞാല്‍ ഇന്ത്യന്‍ശിക്ഷാനിയമം 171 പ്രകാരം ജയിലില്‍ പോവേണ്ടിവരുമെന്നാണ് അതിലുള്ളത്. അപ്പോള്‍ നമ്മള്‍ പരാതി വേണ്ടെന്നുവച്ച് രക്ഷപ്പെടുന്നു. എന്നിട്ടാണ് തെരഞ്ഞെടുപ്പു കമ്മിഷന്‍ പറയുന്നത്, വിപിപാറ്റിനെക്കുറിച്ച് പരാതിയൊന്നുമില്ലെന്ന്- മാധവന്‍ ട്വീറ്റ് ചെയ്തു. 

ധൈര്യത്തോടെ പിന്നെയും ഉറച്ചുനിന്നാല്‍ ഉദ്യോഗസ്ഥന്‍ സാക്ഷിയുടെ സാന്നിധ്യത്തില്‍ നമ്മുടെ വോട്ടു രേഖപ്പെടുത്തും. അത് വിവിപാറ്റില്‍ ഉള്ളതുപോലെയല്ലെങ്കില്‍ ആ ബൂത്തിലെ വോട്ടെടുപ്പു നിര്‍ത്തിവയ്ക്കും. ഇതാണ് നടപടിക്രമങ്ങളെന്നും വിവിപാറ്റിലേത് നമ്മള്‍ ചെയ്ത വോട്ട് അല്ലെങ്കില്‍ പരാതി നല്‍കുന്നതില്‍നിന്നു തടയാന്‍ ഒരാളെയും അനുവദിക്കരുതെന്നും മാധവന്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com