ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്കാ ചോപ്രയ്ക്ക് 

പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്രയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 
ഈ വര്‍ഷത്തെ മദര്‍ തെരേസ പുരസ്‌കാരം പ്രിയങ്കാ ചോപ്രയ്ക്ക് 

സാമൂഹികനീതിക്കും സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കുള്ള ഈ വര്‍ഷത്തെ മദര്‍ തരേസ പുരസ്‌കാരത്തിന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര അര്‍ഹയായി. പ്രിയങ്കയ്ക്കുവേണ്ടി അമ്മ മധു ചോപ്രയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. 

സമൂഹത്തില്‍ സമാധാനം, സമത്വം സാമൂഹികനീതി എന്നിവ ഉറപ്പാക്കാനായും സഹവര്‍ത്തിത്വത്തിനും വേണ്ടി  പ്രവര്‍ത്തിക്കുന്ന  വ്യക്തികള്‍ക്ക് കൊല്‍ക്കത്തയിലെ മദര്‍ തെരേസ മെമ്മോറിയലാണ് പുരസ്‌കാരം നല്‍കുന്നത്. സാമൂഹിക സേവനരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള  സംഭാവനകള്‍ കണക്കിലെടുത്താണ് പ്രിങ്കയ്ക്ക് അവാര്‍ഡ് നല്‍കിയത്.

യൂണിസെഫ് ഗുഡ്‌വില്‍ അംബാസിഡര്‍ കൂടിയായ പ്രിയങ്ക സിറിയയിലെ അഭയാര്‍ത്ഥി ക്യാംപുകള്‍ സന്ദര്‍ശിക്കുന്നതുള്‍പ്പെടെ നിരവധി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ ഏര്‍പ്പെട്ടിരുന്നു.

'അമ്മയെന്ന നിലയില്‍ അവള്‍ക്ക് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങുന്നതില്‍ അഭിമാനിക്കുന്നു. അശരണരേയും അഭയാര്‍ത്ഥികളേയും പിന്തുണയ്ക്കാനുള്ള അവളുടെ പരിശ്രങ്ങള്‍ തിരിച്ചറിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്, ഈ പുരസ്‌കാരം ലഭിക്കാന്‍ അവള്‍ എന്തുകൊണ്ടും അര്‍ഹയാണ്. ഞാന്‍ അവളെയോര്‍ത്ത് അഭിമാനിക്കുന്നു'. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മധുചോപ്ര പറഞ്ഞു.

കിരണ്‍ ബേദി, അണ്ണാഹസാരെ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, മലാല യൂസഫ്‌സായി, സുഷ്മിത സെന്‍, തുടങ്ങിയവര്‍ക്കാണ് ഇതിന് മുന്‍പ് അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com