എല്ലാ തീരുമാനങ്ങള്‍ക്കും പിന്നില്‍ ഗാന്ധികുടുംബം, മന്‍മോഹന്‍സിങ് നോക്കുകുത്തി;  തെളിവുമായി ബിജെപി 

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണത്തില്‍ ഗാന്ധി കുടുംബം ഇടപെട്ടതിന്റെ തെളിവുകളുമായി ബിജെപി
എല്ലാ തീരുമാനങ്ങള്‍ക്കും പിന്നില്‍ ഗാന്ധികുടുംബം, മന്‍മോഹന്‍സിങ് നോക്കുകുത്തി;  തെളിവുമായി ബിജെപി 

ന്യൂഡല്‍ഹി: മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭരണത്തില്‍ ഗാന്ധി കുടുംബം ഇടപെട്ടതിന്റെ തെളിവുകളുമായി ബിജെപി. മുന്‍ കേന്ദ്രമന്ത്രി ജയന്തി നടരാജന്റെ ഇ- മെയില്‍ സന്ദേശങ്ങള്‍ പുറത്തുവിട്ടാണ് ഗാന്ധി കുടുംബത്തിന് നേരെ ബിജെപി ആഞ്ഞടിച്ചത്.  ഡോ മന്‍മോഹന്‍സിങിനെ പേരിന് ഭരണതലവനാക്കിയായിരുന്നു ഗാന്ധി കുടുംബത്തിന്റെ ഇടപെടല്‍ എന്നും ബിജെപി ആരോപിച്ചു.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് യുപിഎ മന്ത്രിമാര്‍ രാഹുല്‍ഗാന്ധിയുടെ പേഴ്‌സണ്‍ സെക്രട്ടറിയെ വീട്ടില്‍ പോയി കാണാന്‍ വരെ തയ്യാറായി. ജയന്തി നടരാജന്റെ ഇ-മെയില്‍ സന്ദേശം ചൂണ്ടികാണിച്ചായിരുന്നു ബിജെപിയുടെ കടന്നാക്രമണം.  ഇതെല്ലാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഗാന്ധി കുടുംബം ഭരണത്തില്‍ ഇടപെട്ടതിന്റെ തെളിവാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ ആരോപിച്ചു. നിരവധി പദ്ധതികള്‍ മുടങ്ങുന്ന നിലയില്‍ പരിസ്ഥിതി മന്ത്രാലയത്തെ ദുരുപയോഗം ചെയ്തു. ജയന്തി നടരാജനും രാഹുല്‍ ഗാന്ധിയുമായുളള ഇ-മെയില്‍ സന്ദേശങ്ങള്‍ ഇതെല്ലാം വ്യക്തമാക്കുന്നതാണ് എന്ന് പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. ഡോ മന്‍മോഹന്‍ സിങിന് പേരിന് പ്രധാനമന്ത്രി  പദവി നല്‍കി എല്ലാ തീരുമാനങ്ങളും ഗാന്ധി കുടുംബം എടുക്കുകയായിരുന്നുവെന്നും പീയുഷ് ഗോയല്‍ ആരോപിച്ചു.

മന്‍മോഹന്‍സിങിന്റെ ഭിന്നാഭിപ്രായങ്ങളില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപതി ഉണ്ടായിരുന്നു. ഗുജറാത്തിലെ നിര്‍മ്മാ പദ്ധതിക്ക് പാരിസ്ഥികാനുമതി നല്‍കരുത് എന്ന് രാഹുല്‍ ഗാന്ധി അന്നത്തെ കേന്ദ്രപരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജന് നിര്‍ദേശം നല്‍കി.ലവാസ പ്രശ്‌നത്തില്‍ ജയന്തി നടരാജന് ഗാന്ധി കുടുംബം കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയതായും ഇ മെയില്‍ സന്ദേശങ്ങള്‍ സ്ഥിരീകരിക്കുന്നതായി പീയുഷ് ഗോയല്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com