ബിജെപിയില്‍ അടിയൊഴുക്ക് ശക്തം; ഗുജറാത്തില്‍ വരാനിരിക്കുന്നത് വലിയ മാറ്റമെന്ന് രാഹുല്‍ ഗാന്ധി

കര്‍ഷകര്‍, പട്ടേലുകള്‍, ഒ.ബി.സി, ദളിത്, ആദിവാസി വിഭാഗങ്ങളെല്ലാം ബിജെപിക്ക് എതിരാണെന്നും ഇത് അവരെ ആശങ്കയിലാഴ്ത്തിയിരിക്കുയാണെന്നും രാഹുല്‍
ബിജെപിയില്‍ അടിയൊഴുക്ക് ശക്തം; ഗുജറാത്തില്‍ വരാനിരിക്കുന്നത് വലിയ മാറ്റമെന്ന് രാഹുല്‍ ഗാന്ധി

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപിക്കെതിരെ ശക്തമായ അടിയൊഴുക്ക് നിലനില്‍ക്കുന്നുണ്ടെന്നും വലിയ മാറ്റം സംഭവിക്കുമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സംസ്ഥാനത്ത് കര്‍ഷകര്‍, പട്ടേലുകള്‍, ഒ.ബി.സി, ദളിത്, ആദിവാസി വിഭാഗങ്ങളെല്ലാം ബിജെപിക്ക് എതിരാണെന്നും ഇത് ്അവരെ ആശങ്കപ്പെടുത്തിയിരിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു

22 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് ഇതാദ്യമായി ശക്തി തിരിച്ചറിഞ്ഞിരിക്കുകയാണെന്നും ബിജെപിക്കെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. അഴിമതിയെ കുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാനാണ് പാര്‍ലമെന്റ് സമ്മേളനം വൈകിപ്പിക്കുന്നത്. ജെയ് ഷാ റാഫേല്‍ ജെറ്റ് വിവാദങ്ങള്‍ ഉയര്‍ന്നതിന് ശേഷം മോദി അഴിമതിയെ കുറിച്ച് മിണ്ടുന്നില്ലെന്നും ഇതെല്ലാം ഗുജറാത്തി ജനത തിരിച്ചറിഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. 

മോദി നിരന്തരമായി തന്നെ വേദനിപ്പിക്കുന്ന തരത്തിലാണ് സംസാരിക്കുന്നത്. ഞാന്‍ അദ്ദേഹത്തെ തിരിച്ച് ആക്രമിക്കി്ല്ല. രാജ്യത്ത് രാഷ്ട്രീയ സംവാദങ്ങള്‍ പോലും വൃത്തിക്കെട്ടതായി മാറിയിരിക്കുകയാണെന്നും സ്്‌നേഹം കൊണ്ടായിരിക്കണം രാഷ്ട്രീയ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷത്തെ ബിജെപി ഭരണം കൊണ്ട് ഗുജറാത്തില്‍ അഞ്ചോ പത്തോ ആളുകള്‍ മാത്രം പണക്കാരയപ്പോള്‍ സാധാരണക്കാരന് ഒന്നും ലഭിച്ചില്ലെന്നും രാഹുല്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com