സണ്ണി ലിയോണിന് കര്‍ണാടകയില്‍ 'വിലക്ക് ' ; കേരളത്തിലേക്ക് ക്ഷണിച്ച് ആരാധകര്‍

കര്‍ണാടക രക്ഷണ വേദിക യുവസേന അടക്കം നിരവധി സംഘടനകളാണ് താരത്തിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ രംഗത്തെത്തിയത്
സണ്ണി ലിയോണിന് കര്‍ണാടകയില്‍ 'വിലക്ക് ' ; കേരളത്തിലേക്ക് ക്ഷണിച്ച് ആരാധകര്‍

തിരുവനന്തപുരം : കര്‍ണാടകയിലെ സദാചാരവാദികളുടെ പ്രതിഷേധം ഫലം കണ്ടു. ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ബംഗളൂരുവിലെ പുതുവല്‍സരാഘോഷ പരിപാടിക്ക് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ബംഗളൂരുവിലെ ഹോട്ടലില്‍ സണ്ണി നൈറ്റ് എന്ന പേരില്‍ സംഘടിപ്പിക്കാനിരുന്ന നൃത്ത പരിപാടിക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. കര്‍ണാടക രക്ഷണ വേദിക യുവസേന അടക്കം നിരവധി സംഘടനകളാണ് താരത്തിന്റെ പുതുവല്‍സരാഘോഷ പരിപാടിക്കെതിരെ രംഗത്തെത്തിയത്. 

സണ്ണി ലിയോണിന്റെ നൃത്ത പരിപാടി അവതരിപ്പിക്കുന്നത് നാടിന്റെ സംസ്‌കാരം നശിപ്പിക്കുന്ന ഒന്നാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. പരിപാടിക്ക് അനുമതി നല്‍കിയാല്‍ സംസ്ഥാനത്തെ 15 ജില്ലകളില്‍ പ്രതിഷേധ സമരം നടത്തുമെന്നും, കൂട്ട ആത്മഹത്യ നടത്തുമെന്നും പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ക്രമസമാധാനനില പരിഗണിച്ച് സംസ്ഥാന ആഭ്യന്തരമന്ത്രാലയം പരിപാടിക്ക് അനുമതി നിഷേധിക്കുകയായിരുന്നു. 

സണ്ണി ലിയോണിന്റെ പുതുവല്‍സരാഘോഷത്തിന് കര്‍ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് പിന്നാലെ, താരത്തെ കേരളത്തിലേക്ക് ക്ഷണിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ബംഗളൂരുവിലേക്ക് പോകണ്ട, കേരളത്തിലേക്ക് വരിക എന്നാണ് ട്വിറ്ററിലൂടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com