കോണ്‍ഗ്രസ് ഭരണം നാലു സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങി

കോണ്‍ഗ്രസ് ഭരണം നാലു സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങി
കോണ്‍ഗ്രസ് ഭരണം നാലു സംസ്ഥാനങ്ങളില്‍ മാത്രമായി ചുരുങ്ങി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ കൂടി ഭരണം നഷ്ടമായതോടെ രാജ്യത്ത് കോണ്‍ഗ്രസ് ഭരണം നാലു സംസ്ഥാനങ്ങളിലായി ചുരുങ്ങി. കര്‍ണാടക, പഞ്ചാബ്, മിസോറം, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് നിലവില്‍ കോണ്‍ഗ്രസ് ഭരണമുള്ളത്.

വലിയ സംസ്ഥാനങ്ങള്‍ എന്നു കണക്കാക്കപ്പെടുന്നവയില്‍ കര്‍ണാടകയില്‍ മാത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരുള്ളത്. ഇവിടെ അടുത്ത വര്‍ഷമാണ് നിയമസഭാ തെരഞ്ഞെടുപ്പ്. നേരത്തെ ബിജെപി ഭരണം പിടിച്ചിട്ടുള്ള കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ തീവ്രശ്രമത്തിലാണ് പാര്‍ട്ടി. 

പഞ്ചാബില്‍ ഏതാനും മാസം മുമ്പാണ് കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയത്. ഉത്തര്‍പ്രദേശിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു നടന്ന പഞ്ചാബില്‍ അപ്രതീക്ഷിതമായ തിരിച്ചുവരവ് നടത്തുകയായിരുന്നു പാര്‍ട്ടി. ബിജെപി-അകാലി ദള്‍ സഖ്യത്തില്‍നിന്നാണ് അമരിന്ദര്‍ സിങ്ങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചുപിടിച്ചത്.

രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തിയപ്പോഴും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതും കോണ്‍ഗ്രസിനൊപ്പമായിരുന്നു. എന്നാല്‍ സമീപ കാലത്ത് ഈ മേഖലയിലും ബിജെപി കാര്യമായ മുന്നേറ്റമുണ്ടാക്കി. അസമില്‍ തെരഞ്ഞെടുപ്പിലുടെ പാര്‍ട്ടിഭരണം പിടിച്ചപ്പോള്‍ അരുണാചല്‍ പ്രദേശില്‍ മറ്റു പാര്‍ട്ടികളെ പിളര്‍ത്തി ഭൂരിപക്ഷമുണ്ടാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപി മുന്നേറ്റം തുടരുമ്പോഴും മിസോറാമും മേഘാലയയും ഇപ്പോഴും കോണ്‍ഗ്രസ് ഭരണത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com