ഗുജറാത്തില്‍ ബിജെപി നൂറ് കടന്നു; ഹിമാചല്‍ ബിജെപിക്കൊപ്പം; തെരഞ്ഞെടുപ്പ് ഫലം തത്സമയം 

ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ബലപരീക്ഷണമായാണ് അടയാളപ്പെടുത്തിയത്
ഗുജറാത്തില്‍ ബിജെപി നൂറ് കടന്നു; ഹിമാചല്‍ ബിജെപിക്കൊപ്പം; തെരഞ്ഞെടുപ്പ് ഫലം തത്സമയം 

10.36am: ഗുജറാത്തില്‍ ആറാംതവണയും അധികാരമുറപ്പാക്കി ബിജെപി. നിലവിലെ ലീഡ് നില: ബിജെപി 109, കോണ്‍ഗ്രസ് 69, മറ്റുള്ളവര്‍ 4.
 

10.32am:ഗുജറാത്തില്‍ സോംനാഥ് മണ്ഡലത്തില്‍ ബിജെപി മുന്നില്‍. 1500 വോട്ടുകള്‍ക്ക് മാത്രം പിന്നിലാണ് കോണ്‍ഗ്രസ്.

10.29am: ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് ആശ കുമാരി മുന്നില്‍. സിദ്ധ്പൂരില്‍ ബിജെപി നേതാവ് ജയനാരായണ്‍ വ്യാസ് പിന്നില്‍.

10.25am: ഗുജറാത്തില്‍ ബിജെപിക്ക് രക്ഷയായാത് തെക്കന്‍, വടക്കന്‍ ഗുജറാത്തുകളിലെ മുന്നേറ്റം.
 

10.20am: ഗുജറാത്തില്‍ കോണ്‍ഗ്രസ് നേതാവ് വീരഭദ്ര സിങ്ങും മകന്‍ വിക്രമാദിത്യ സിങ്ങും മുന്നില്‍ നില്‍ക്കുന്നു.

10.13am: ഗുജറാത്തില്‍ രഥന്‍പൂര്‍ മണ്ഡലത്തില്‍ അല്‍പ്പേഷ് താക്കൂര്‍ ലീഡ് ഉയര്‍ത്തുന്നു. വാദ്ഗാമില്‍ ജിഗ്നേഷ് മുന്നില്‍.
 

10.7am: ഗുജറാത്തില്‍ ബിജെപി ലീഡ് നൂറ് കടന്നു.81സീറ്റുകളുമായി കോണ്‍ഗ്രസ് പോരാടുന്നു. മറ്റുള്ളവര്‍ 2 സീറ്റില്‍ ലീഡ് ചെയ്യുന്നു. 

മോര്‍ബിയില്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. അമ്‌റേലിയിലെ അഞ്ചു സീറ്റുകളിലും ലീഡ് ചെയ്യുന്നു. 

10.3am: രാജ്‌കോട്ട് വെസ്റ്റില്‍ ഇന്ദ്രാനില്‍ രാജ്ഗുരു മുന്നില്‍. മുഖ്യമന്ത്രി വിജയ് രൂപാണി പിന്നില്‍.
 

10.1am:സൂറത്ത്,കച്ച് മേഖലകളില്‍ കോണ്‍ഗ്രസ് തരംഗം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പ്രേംകുമാര്‍ ധുമല്‍ പിന്നില്‍.


 10.00am:  വോട്ടെണ്ണല്‍ രണ്ടു മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ഗുജറാത്തില്‍ കോണ്‍ 85,ബിജെപി 93.മറ്റുള്ളവര്‍ 4. ഹിമാചലില്‍ ബിജെപി 40 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 24.

9.57am:കോണ്‍ഗ്രസ് നേട്ടം ഗ്രാമീണ മേഖലകളില്‍. ബിജെപിയുടെ വോട്ട് ബാങ്കുകള്‍ ചോര്‍ന്നു. സംഘടനപരമായി തകര്‍ന്നുകിടന്ന കോണ്‍ഗ്രസിന് ഗ്രാമീണ മേഖലയില്‍ വന്‍ ഉണര്‍വ്.

9.54am: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം. നാലായിരം വോട്ടിനാണ് പിന്നിലായത്. ഇവിടെ ഇനിയും ചില ബൂത്തുകളിലെ വോട്ടുകള്‍ എണ്ണാനുണ്ട്.
 

9.47: ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പത്ത് സീറ്റിന്റെ വ്യത്യാസം. ബിജെപി 93,കോണ്‍ഗ്രസ് 83
 

9.44am: രാജ്‌കോട്ടില്‍ മുഖ്യമന്ത്രി വിജയ് രൂപാണി മുന്നില്‍. നിതിന്‍ പട്ടേല്‍ മെഹസാനയില്‍ ലീഡുയര്‍ത്തി. ജിഗ്നേഷ് മേവാനി ലീഡുയര്‍ത്തി മുന്നോട്ടു പോകുന്നു.
 

9.42am: ഹിമാചലിലെ തിയോഗ് മണ്ഡലത്തില്‍ സിപിഎം മുന്നില്‍.
 

9.38am: ബിജെപി വീണ്ടും കേവലഭൂരിപക്ഷം കടന്ന് ലീഡ് നില ഉയര്‍ത്തിയിരിക്കുന്നു. 83 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുന്നു. ദക്ഷിണ ഗുജറാത്തില്‍ ബിജെപി 22, കോണ്‍ഗ്രസ് 11. ഉത്തര ഗുജറാത്തില്‍ ബിജെപിക്ക് 24, കോണ്‍ഗ്രസിന് 15. അഹമ്മദാബാദില്‍ 13 സീറ്റുകള്‍ ബിജെപിക്ക്, 2 സീറ്റുകള്‍ കോണ്‍ഗ്രസിന്. സൂറത്തില്‍ കോണ്‍ഗ്രസിന് 6,ബിജെപിക്ക് 2 എന്നിങ്ങനെയാണ് നിലവില്‍ ലീഡ് നില.
 

9.27am: ഹിമാചല്‍ പ്രദേശില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നു. ബിജെപി 40,കോണ്‍ഗ്രസ് 24 മറ്റുള്ളവര്‍ 2
 

9.26am: ലീഡ് നില വീണ്ടും മാറി മറിയുന്നു. ബിജെപി 86 സീറ്റുകള്‍ നേടി മുന്നില്‍. കോണ്‍ഗ്രസ് 82, മറ്റുള്ളവര്‍ ഒന്ന്.
 

9.19am: ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ 10 സീറ്റിന്റെ വ്യത്യാസം. സൗരാഷ്ട്രയില്‍ കോണ്‍ഗ്രസ് ഏറെ മുന്നില്‍.
 

9.17am: ഗുജറാത്തില്‍ കോണ്‍ഗ്രസ് കുതിക്കുമ്പോള്‍ ഹിമാചലില്‍ ബിജെപി മുന്നില്‍. 29 സീറ്റുകള്‍ നേടി ബിജെപി മുന്നില്‍ നില്‍ക്കുമ്പോള്‍ 15 സീറ്റുകളുമായി കോണ്‍ഗ്രസ് പൊരുതുന്നു.
 

9.14am: കോണ്‍ഗ്രസ് 86 സീറ്റുകള്‍ നേടി കുതിപ്പ് തുടരുന്നു. മറ്റുള്ളവര്‍ 3, ബിജെപി 75 സീറ്റുകള്‍ നോടി പിന്നോട്ട് പോയി

9.09am: ഗുജറാത്തില്‍ കോണ്‍ഗ്രസ് 83, ബിജെപി 77

9.06am: കച്ച്, സൗരാഷ്ട്ര മേഖലയില്‍ കോണ്‍ഗ്രസ് മുന്നില്‍.

9.03am: ഗുജറാത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കനത്ത പോരാട്ടം. നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് 65 സീറ്റുകള്‍ നേടി. ബിജെപി 79.
 

8.53am: ആദ്യ മണിക്കൂര്‍ കഴിയുമ്പോള്‍ 65 സീറ്റുകളുമായി കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുന്നു. ബിജെപി 90ലേക്ക് പിന്നോട്ട് പോയി.
 

8.48am: ഗുജറാത്തില്‍ ബിജെപി 92 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷം കടന്നു. കോണ്‍ഗ്രസ് 58 സീറ്റുകള്‍.
 

8.45am: ഗുജറാത്തില്‍ ബിജെപി കേവല ഭൂരിപക്ഷമായ 92ലേക്ക് അടുക്കുന്നു. ഏറ്റവും പുതിയ ഫലസൂചനകള്‍ അനുസരിച്ച് ബിജെപി 72, കോണ്‍ഗ്രസ് 48,മറ്റുള്ളവര്‍ 3. 

ഹിമാചല്‍പ്രദേശിലും ബിജെപി മേല്‍ക്കൈ. 15 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 10 സീറ്റുകളുമായി കോണ്‍ഗ്രസ് തൊട്ടു പുറകേ. മറ്റുള്ളവര്‍ രണ്ട്.
 

8.41am: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണി മുന്നില്‍. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പിന്നില്‍. കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വദ്ഗാം മണ്ഡലത്തില്‍ ജിഗ്നേഷ് മേവാനി പിന്നില്‍. ബിജെപി അധ്യക്ഷന്‍ ജിത്തു വഘാനി മുന്നില്‍. പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളെല്ലാം വളരെ പിന്നില്‍.

8.38am: ഗുജറാത്തില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയിലേക്ക് നീങ്ങില്ലെന്ന് സൂചന. 182 സീറ്റുകളില്‍ 58 സീറ്റുകളില്‍ ബിജെപിയും 32 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. 1 സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ലീഡ് ചെയ്യുന്നു.
 

8.32am:വാദ്ഗാമില്‍ ജിഗ്നേഷ് മേവാനി മുന്നില്‍. നോര്‍ത്തേണ്‍ ഗുജറാത്തില്‍ അല്‍പ്പേഷ്‌ താക്കൂര്‍ പിന്നില്‍.

8.24am:ഫലസൂചനകള്‍ മാറി മറിയുന്നു. ബിജെപി 30,കോണ്‍ഗ്രസ് 23.

8.23:am: ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ബിജെപി നേതാവ് നിതിന്‍ പട്ടേലും മുന്നില്‍. ഹിമാചല്‍ പ്രദേശില്‍ ബിജെപി 43 സീറ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നു. കോണ്‍ഗ്രസ് 2 സീറ്റുകളില്‍ ലീഡ് ചെയ്യുുന്നു.
 

8.20am: ഗുജറാത്തില്‍ ആദ്യ മണിക്കൂറില്‍ തന്നെ ബിജെപിക്ക് മുന്‍തൂക്കം. 23 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.കോണ്‍ഗ്രസിന് ഏഴ് സീറ്റുകള്‍. സൗരാഷ്ട്ര മേഖലയില്‍ ബിജെപി ആറ് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഉത്തര ഗുജറാത്തില്‍ നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ദക്ഷിണ് ഗുജറാത്തിലും ബിജെപി നാല് സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
 

8.16am: ഗുജറാത്തില്‍ ബിജെപി 20സീറ്റുകള്‍ക്ക് മുന്നില്‍. കോണ്‍ഗ്രസ് 3 സീറ്റുകളില്‍ മാത്രം ലീഡ് ചെയ്യുന്നു. ഹിമാചല്‍ പ്രദേശില്‍ ബിജെപി 2 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് അക്കൗണ്ട് തുറന്നിട്ടില്ല.
 

8.12am: ഗുജറാത്തില്‍ ബിജെപി 6 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 2 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.
 

8.10am: ഹിമാചല്‍ പ്രദേശില്‍  ആദ്യഫലസൂചനകള്‍ ബിജെപിക്ക് അനുകൂലം. ബിജെപി: 1,കോണ്‍:0


8.7am: ആദ്യഫല സൂചനകള്‍ വന്നു തുടങ്ങുന്നു: ഗുജറാത്തില്‍ ബിജെപി 3 സീറ്റുകള്‍ക്ക് മുന്നില്‍. കോണ്‍ഗ്രസ് 1 സീറ്റില്‍ ലീഡ് ചെയ്യുന്നു.
 

8.00am: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്ത്,ഹിമാചല്‍ പ്രദേശ്  എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. പത്തോടെ ആദ്യഫല സൂചനകള്‍ ലഭ്യമായി തുടങ്ങും. ഗുജറാത്തിലെ 182 മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഗുജറാത്തില്‍ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകള്‍ വേണം. 68 സീറ്റുകളിലോക്കാണ് ഹിമാചലില്‍ വോട്ടെണ്ണല്‍ നടക്കുന്നത്.

രണ്ടു സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത് ശക്തിപരീക്ഷണാണ് നടന്നത്.ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദിയും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള ബലപരീക്ഷണമായാണ് അടയാളപ്പെടുത്തിയത്.  

ഗുജറാത്തില്‍ അട്ടിമറിജയം പ്രതീക്ഷിച്ച് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഫലപ്രഖ്യാപനത്തെ വീക്ഷിക്കുമ്പോള്‍ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബിജെപി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com