150 സീറ്റുകള്‍ കിട്ടാതെപോയത് കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയം കൊണ്ട്: അമിത് ഷാ

ഇത്തവണ ഗുജറാത്തില്‍ 150 സീറ്റുകള്‍ നേടുക എന്നതായിരുന്നു ബിജെപി അധ്യക്ഷന്റെ ലക്ഷ്യം
150 സീറ്റുകള്‍ കിട്ടാതെപോയത് കോണ്‍ഗ്രസിന്റെ ജാതി രാഷ്ട്രീയം കൊണ്ട്: അമിത് ഷാ

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ബിജെപിക്ക് 150 സീറ്റുകള്‍ ലഭിക്കാതെ പോയത് കോണ്‍ഗ്രസ് തരംതാഴ്ന്ന ജാതി രാഷ്ട്രീയം കൊണ്ടുവന്നതുകൊണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അധികാര മോഹികളായ കോണ്‍ഗ്രസുകാര്‍ ജാതി രാഷ്ട്രീയത്തിന്റെ വിത്തുകള്‍ പാകുകയാണെന്നും കരുതിയിരിക്കണമെന്നും ഗുജറാത്തിലെ ജനങ്ങളോട് ഷാ ആവശ്യപ്പെട്ടു. 

ഇത്തവണ ഗുജറാത്തില്‍ 150 സീറ്റുകള്‍ നേടുക എന്നതായിരുന്നു ബിജെപി അധ്യക്ഷന്റെ ലക്ഷ്യം. അതിനായി മിഷന്‍ 150 എന്ന പേരില്‍ സജീവ ക്യാമ്പയിനുകളാണ് അമിത് ഷാ ഗുജറാത്തില്‍ നടത്തിയത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ തട്ടകത്തില്‍ ഇത്തവണ ബിജെപിക്ക് കാലിടറി. ആറാം തവണയും അധികാരത്തിലെത്താനായെങ്കിലും കഴിഞ്ഞ തവണത്തെ 115 സീറ്റുകള്‍ എന്ന കണക്കില്‍ നിന്നും 99 സീറ്റിലേക്ക് ബിജെപി  ഒതുങ്ങി. കോണ്‍ഗ്രസ്  തിരിച്ചു വരവ് നടത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ബിജെപി അധ്യക്ഷന്‍ കോണ്‍ഗ്രസിനെതിരെ ജാതി രാഷ്ട്രീയ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. 

തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കഴിഞ്ഞ ദിവസം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് ജാതി രാഷ്ട്രീയമാണ് കളിക്കുന്നതെന്ന ആരോപണം ഉന്നയിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com