ജനങ്ങളുടെ 'രാഹുല്‍ ഭ്രാന്ത്' വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ല: അഹമ്മദ് പട്ടേല്‍ 

പ്രചാരണരംഗത്ത് സജീവമായിരുന്ന രാഹുല്‍ വോട്ടര്‍മാരുടെ സ്‌നേഹവും ആരാധനയും കവര്‍ന്നെടുത്തു. എന്നാല്‍ ഇത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ല. 
ജനങ്ങളുടെ 'രാഹുല്‍ ഭ്രാന്ത്' വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ല: അഹമ്മദ് പട്ടേല്‍ 

ന്യൂഡല്‍ഹി: ഗുജറാത്തിലെ ജനങ്ങളുടെ 'രാഹുല്‍ ഭ്രാന്ത്' വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ലെന്ന് രാജ്യസഭ എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഹമ്മദ് പട്ടേല്‍. പ്രചാരണരംഗത്ത് സജീവമായിരുന്ന രാഹുല്‍ വോട്ടര്‍മാരുടെ സ്‌നേഹവും ആരാധനയും കവര്‍ന്നെടുത്തു. എന്നാല്‍ ഇത് വോട്ടാക്കി മാറ്റാന്‍ കോണ്‍ഗ്രസിനായില്ല. 

ബൂത്ത് തലത്തില്‍ മുതല്‍ കൃത്യമായ ആസൂത്രണവും നടത്തിപ്പും ബിജെപിക്കുണ്ടായിരുന്നു. കോണ്‍ഗ്രസിന് അത് നടപ്പാക്കാന്‍ കഴിഞ്ഞില്ല,അദ്ദേഹം പറഞ്ഞു. ക്യാമ്പയിനുകളിലൂടെ ജനങ്ങളില്‍ ഇഷ്ടം സമ്പാദിക്കാന്‍ രാഹുലിന് കഴിഞ്ഞു. മോദിയെക്കാളും കൂടുതല്‍ വികാരം സൃഷ്ടിക്കാന്‍ കഴിഞ്ഞു. പക്ഷേ ആ വികാരം അടിത്തട്ടില്‍ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല. 

ബിജെപിയെ പ്രതിരോധിക്കുന്ന ഗുജറാത്തിലെ ആളുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നെങ്കില്‍ എഴോ,എട്ടോ സീറ്റുകള്‍ കൂടുതല്‍ നേടാന്‍ സാധിച്ചേനേയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിനായി രാഹുല്‍ ഗാന്ധി കഠിനമായി ജോലി ചെയ്തുവെന്നും സോണിയ ഗാന്ധിയുടെ വിശ്വസ്ഥനായ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുരകളുടെ സംവിധാനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഉപയോഗിച്ചുവെന്നും അഹമ്മദ് പട്ടേല്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com