മേവാനി ഞങ്ങള്‍ക്കായ് സഭയില്‍ ശബ്ദിക്കുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു; ഉനയില്‍ ഗോരക്ഷകരുട മര്‍ദനത്തിന് ഇരയായ വശ്രം സര്‍വ്വയ്യ

ജിഗ്നേഷ് മേവാനിയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തില്‍ പ്രതീക്ഷ വയ്ക്കുന്നുവെന്നും ഉനയില്‍ ഗോരക്ഷകരുടെ മര്‍ദനത്തിന് വിധേയനരായ നാല് തുകല്‍ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍ വശ്രം സര്‍വ്വയ്യ
മേവാനി ഞങ്ങള്‍ക്കായ് സഭയില്‍ ശബ്ദിക്കുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുന്നു; ഉനയില്‍ ഗോരക്ഷകരുട മര്‍ദനത്തിന് ഇരയായ വശ്രം സര്‍വ്വയ്യ


അഹമ്മദാബാദ്‌: ജിഗ്നേഷ് മേവാനിയുടെ വിജയത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹത്തില്‍ പ്രതീക്ഷ വയ്ക്കുന്നുവെന്നും ഉനയില്‍ ഗോരക്ഷകരുടെ മര്‍ദനത്തിന് വിധേയരായ നാല് തുകല്‍ നിര്‍മ്മാണ തൊഴിലാളികളില്‍ ഒരാള്‍ വശ്രം സര്‍വ്വയ്യ. 

എംഎല്‍എ ആയി കഴിഞ്ഞാല്‍ ഞങ്ങളുടെ കേസിനെക്കുറിച്ചും ദലിതര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ജിഗ്നേഷ് സംസാരിക്കുമെന്നും അതിനായി കാത്തിരിക്കുകയാണ് എന്നും സര്‍വ്വയ്യ പറഞ്ഞതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പതിനെട്ട് മാസങ്ങള്‍ക്ക് മുമ്പ് ഈ നാല് ദലിതര്‍ക്ക് നേരെ ഗോസംരക്ഷകര്‍ നടത്തിയ ആക്രമണമാണ് ജിഗ്നേഷ് എന്ന പുതിയ നേതാവിന്റെ ഉദയത്തിന് കാരണമായത്. ഉന അത്യാചാര്‍ ലഡത് സമിതി രൂപീകരിച്ച ജിഗ്‌നേഷ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. 

മേവാനി ദലിതരനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നിയമസഭയില്‍ വിഷയങ്ങള്‍ ഉന്നയിക്കാന്‍ കഴിവുള്ള യുവനേതവാണെന്ന് ഉന സമര നേതാക്കളില്‍ പ്രധാനിയായ നാഥുര്‍ഭായ് പര്‍മര്‍ പറയുന്നു. 

കോണ്‍ഗ്രസ് പിന്തുണയോടെ വാഡ്ഗാമില്‍ നിന്നാണ് ജിഗ്നേഷ് വിജയിച്ചത്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി നിയമസഭയില്‍ പ്രവര്‍ത്തിക്കുമെന്നും തെരുവിലെ സമരങ്ങള്‍ അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com