പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു 

തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ ലീഡ് ചെയ്യുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാമത്. 
പശ്ചിമബംഗാളിലെ സബാംഗില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു 

കൊല്‍ക്കത്ത : പശ്ചിമബംഗാളിലെ സബാംഗ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭൂനിയ 6000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. സിപിഎം സ്ഥാനാര്‍ത്ഥി റിത മണ്ഡലാണ് രണ്ടാമത്. 

ബിജെപിയുടെ അന്തര ഭട്ടാചാര്യ മൂന്നാം സ്ഥാനത്തും, കോണ്‍ഗ്രസിന്റെ ചിരഞ്ജീബ് ഭൗമിക നാലാമതുമാണ്. കോണ്‍ഗ്രസ് നേതാവും സബാംഗ് എംഎല്‍എയുമായിരുന്ന മനസ് ഭൂനിയ ഈ വര്‍ഷം ആദ്യം എംഎല്‍എ സ്ഥാനം രാജിവെച്ച് തൃണമൂലില്‍ ചേര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നാണ് സബാംഗില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 

മനസ് ഭൂനിയയുടെ ഭാര്യ ഗീതാ റാണിയെയാണ് ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. മനസ് ഭൂനിയ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജ്യസഭാ എംപിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com