മുസ്ലീം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചു ; ഹിന്ദു യുവതിയെ ഭര്‍തൃപിതാവും അമ്മാവനും കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു

ഗാര്‍ന നദിക്കരയില്‍ നിന്ന് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുക്കുകയായിരുന്നു
മുസ്ലീം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചു ; ഹിന്ദു യുവതിയെ ഭര്‍തൃപിതാവും അമ്മാവനും കൂട്ടബലാല്‍സംഗം ചെയ്ത് കൊന്നു

റാഞ്ചി : മുസ്ലീം മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ച ഹിന്ദു യുവതിയെ ഭര്‍ത്താവിന്റെ പിതാവും അമ്മാവനും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്ത് കൊന്നു. ആദില്‍ എന്ന യുവാവും പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. യുവാവിന്റെ വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ ഇരുവരും വിവാഹിതരാകുകയായിരുന്നു. തുടര്‍ന്ന് സംഭവം അറിഞ്ഞ യുവാവിന്റെ വീട്ടുകാര്‍, ഹിന്ദു മതവിശ്വാസിയായ യുവതിയോട്, മുസ്ലീം മതത്തിലേക്ക് മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് തയ്യാറാകാതിരുന്നതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. 

ജാര്‍ഖണ്ഡിലെ രാംഗാര്‍ഹില്‍ ഒരു മാസം മുമ്പായിരുന്നു സംഭവം. നവംബര്‍ ആറുമുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഗാര്‍ന നദിക്കരയില്‍ നിന്ന് കൈകാലുകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. 

പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ക്രൂരമായ ബലാല്‍സംഗത്തിന് ഇരയായെന്നും പിന്നീട് കൊലപ്പെടുത്തുകയായിരുന്നുവെന്നും വ്യക്തമായി. തുടര്‍ന്ന് ഭര്‍ത്താവ് ആദിലിനെ പൊലീസ് അറസ്റ്റുചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പ് ലംഘിച്ച് വിവാഹം കഴിച്ച ഇരുവരും ആദിലിന്റെ ബൊക്കാറോയിലുള്ള അമ്മാവന്റെ വീട്ടിലെത്തി.

അമ്മാവന്‍ ഉടന്‍ തന്നെ ആദിലിന്റെ പിതാവിനെ വിവരമറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ അച്ഛനും അമ്മാവനും പെണ്‍കുട്ടിയോട് മുസ്ലീം മതത്തിലേക്ക് സ്വമേധയാ മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചു. തുടര്‍ന്ന് ഇരുവരെയും അടുത്ത റെയില്‍വേ സ്റ്റേഷനിലെത്തിക്കാമെന്നും, ഇരുവരും റാഞ്ചിയില്‍ പോയി ജീവിക്കാനും നിര്‍ദേശിച്ചു. 

ഇരുവരെയും കൊണ്ട് ഭര്‍തൃപിതാവും അമ്മാവനും വനത്തിനുള്ളിലൂടെയുള്ള റൂട്ടില്‍ സഞ്ചരിച്ചു. ഇതിനിടെ രാജബേഡയിലെത്തിയപ്പോള്‍, പിതാവും അമ്മാവനും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുകയും കൊന്ന് കുറ്റിക്കാട്ടില്‍ തള്ളുകയും ചെയ്‌തെന്ന് ആദില്‍ പൊലീസിനോട് വെളിപ്പെടുത്തി്. തടയാന്‍ ശ്രമിച്ച തന്നെ കെട്ടിയിട്ടിട്ടാണ് ഇവര്‍ പാതകം ചെയ്തതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അതേസമയം ആദിലിന്റെ കുടുംബം തങ്ങളെ ഇതേവരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ, ലൗ ജിഹാദ് കൊലയാണെന്ന് ആരോപിച്ച് ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com