2018ല്‍ ബംഗളൂരുവില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് സൗജന്യ വിദ്യാഭ്യാസം 

2018ല്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ബിരുദ പഠനം വരെയുള്ള കാലഘട്ടത്തില്‍ സൗചന്യ വിദ്യാഭ്യാസം
2018ല്‍ ബംഗളൂരുവില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിയെ കാത്തിരിക്കുന്നത് സൗജന്യ വിദ്യാഭ്യാസം 

2018ല്‍ ബംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ബിരുദ പഠനം വരെയുള്ള കാലഘട്ടത്തില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മെയര്‍ ആര്‍ സാംപത് രാജ്. പെണ്‍കുഞ്ഞുങ്ങളുടെ പ്രാധാന്യം ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. ആദ്യമായാണ് ഇന്ത്യയില്‍ ഇത്തരത്തിലൊരു തീരുമാനം കൈകൊള്ളുന്നത്. 

പുതുവര്‍ഷ ദിനത്തില്‍ സാധാരണ പ്രസവത്തിലൂടെ ബംഗളൂരു നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിക്കുന്ന ആദ്യ പെണ്‍കുട്ടിക്ക് ഡിഗ്രി തലം വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നും പെണ്‍കുട്ടികളെ ഭാരമായി കാണുന്ന മനോഭാവം മാറ്റാനാണ് ഇത്തരത്തില്‍ ഒരു നടപടിയെന്നും മെയര്‍ പറഞ്ഞു. ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി)യുടെ നേതൃത്വത്തില്‍ ആദ്യ പെണ്‍കുഞ്ഞിന്റെയും ബിബിഎംപി കമ്മീഷ്ണറുടെയും ജോയിന്റ് ബാങ്ക് അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിക്കും. ഇതിന് ലഭിക്കുന്ന പലിശ കുട്ടിയുടെ പഠനത്തിനായി നല്‍കും. 

പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികള്‍ തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ പലപ്പോഴും നിര്‍ദ്ധന പശ്ചാതലങ്ങളില്‍ നിന്നുള്ളവരായിരിക്കുമെന്നും ഇവര്‍ പെണ്‍കുട്ടികളെ കൂടുതലും  ബാധ്യതയായാണ് കണക്കാക്കുന്നതെന്നും സാംപത് രാജ് പറഞ്ഞു. സിസേറിയന്‍ പ്രസവത്തിന്റെ സമയം മുന്‍കൂട്ടി നിശ്ചയിക്കാവുന്നതായതിനാലാണ് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന പെണ്‍കുഞ്ഞിനെ തിരഞ്ഞെടുക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com