ആര്‍എസ്എസ് തലവന്‍ വീണ്ടും പാലക്കാട്ടെത്തുന്നു; ഇത്തവണ പതാക ഉയര്‍ത്തില്ല

ജനുവരി 26,27,28 ദിവസങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് സംസ്ഥാന ശിബിരത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. 
ആര്‍എസ്എസ് തലവന്‍ വീണ്ടും പാലക്കാട്ടെത്തുന്നു; ഇത്തവണ പതാക ഉയര്‍ത്തില്ല

പാലക്കാട്: ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ഭാഗവത് വീണ്ടും പാലക്കാടെത്തുന്നു. ജനുവരി 26,27,28 ദിവസങ്ങളില്‍ നടക്കുന്ന ആര്‍എസ്എസ് സംസ്ഥാന ശിബിരത്തില്‍ പങ്കെടുക്കാനാണ് മോഹന്‍ ഭാഗവത് എത്തുന്നത്. 

സ്വാതന്ത്ര്യദിനത്തില്‍ കളക്ടറുടെ നിരോധന ഉത്തരവ് മറികടന്ന് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതിന് കൂട്ടുനിന്ന സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ആര്‍എസ്എസ് തലവന്‍ വീണ്ടും പാലക്കാട് എത്തുന്നത്. റിപബ്ലിക് ദിനത്തില്‍ പാലക്കാട്ടെത്തുന്ന മോഹന്‍ ഭാഗവത് ഇത്തവണ പതാകയുയര്‍ത്തില്ല. 

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ പാലക്കാട് കര്‍ണ്ണകിയമ്മാള്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് കളക്ടറുടെ നിരോധന അറിയിപ്പ് ലംഘിച്ച് ആര്‍എസ്എസ് തലവന്‍ പതാക ഉയര്‍ത്തിയത്. ഇതിന് കൂട്ടുനിന്ന സ്‌കൂള്‍ മാനേജര്‍ക്കെതിരേയും ഹെഡ്മാസ്റ്റര്‍ക്കെതിരേയും നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്രിമിനല്‍ കേസ് നിലനില്‍ക്കുമോയെന്ന് പഠിക്കാന്‍ പൊലീസിനോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com