കോണ്‍ഗ്രസ് വനിത എംഎല്‍എ വനിത കോണ്‍സ്റ്റബിളിനെ തല്ലി: കിട്ടിയ അടി തിരിച്ചുകൊടുത്ത് വനിത കോണ്‍സ്റ്റബിള്‍

വനിത കോണ്‍സ്റ്റബിളിനെ തല്ലി കോണ്‍ഗ്രസ് വനിതാ എംഎല്‍എ. എന്നാല്‍ അടികൊണ്ട കോണ്‍സ്റ്റബിള്‍ എംഎല്‍എയെ തിരിച്ചു തല്ലി
കോണ്‍ഗ്രസ് വനിത എംഎല്‍എ വനിത കോണ്‍സ്റ്റബിളിനെ തല്ലി: കിട്ടിയ അടി തിരിച്ചുകൊടുത്ത് വനിത കോണ്‍സ്റ്റബിള്‍

ഷിംല: രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന അവലോകന യോഗത്തില്‍ പ്രവേശിക്കുന്നത് തടഞ്ഞ വനിത കോണ്‍സ്റ്റബിളിനെ തല്ലി കോണ്‍ഗ്രസ് വനിതാ എംഎല്‍എ. എന്നാല്‍ അടികൊണ്ട കോണ്‍സ്റ്റബിള്‍ എംഎല്‍എയെ തിരിച്ചു തല്ലി. 

ഹിമാചല്‍ പ്രദേശില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആശാ കുമാരിയാണ് വനിതാ കോണ്‍സ്റ്റബിളിനെ തല്ലിയത്. അടികിട്ടിയ ഉടനെ തന്നെ കോണ്‍സ്റ്റബിള്‍ അത് തിരിച്ചു കൊടുക്കുകയും ചെയ്തു. ഇരുവരും തമ്മിലുള്ള അടിയുടെ വീഡിയോ എഎന്‍ഐയാണ് പുറത്തു വിട്ടിരിക്കുന്നത്. 

അവലോകന യോഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ തടഞ്ഞതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. എഐസിസി സെക്രട്ടറി കൂടിയായ ആശ പഞ്ചാബിന്റെ ചുമതല വഹിക്കുന്ന നേതവാണ്. ഡല്‍ഹൗസിയാണ് ആശാ കുമാരി പ്രതിനിധീകരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com