ദൂരദര്‍ശനിലെ ദേശസ്‌നേഹ ചിത്രങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഈ വര്‍ഷം പ്രദര്‍ശിപ്പിച്ചത് 17 ചിത്രങ്ങള്‍

ദൂരദര്‍ശനിലെ ദേശസ്‌നേഹ ചിത്രങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഈ വര്‍ഷം പ്രദര്‍ശിപ്പിച്ചത് 17 ചിത്രങ്ങള്‍
ദൂരദര്‍ശനിലെ ദേശസ്‌നേഹ ചിത്രങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധന; ഈ വര്‍ഷം പ്രദര്‍ശിപ്പിച്ചത് 17 ചിത്രങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറിയതിനു പിന്നാലെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്ന് ദേശീയതയാണ്. അതിര്‍ത്തിയിലെ സൈനിക നടപടി മുതല്‍ സിനിമാ തിയറ്ററുകളിലെ ദേശീയ ഗാനം വരെ ദേശീയതയുമായി ബന്ധപ്പെടുത്തിക്കൊണ്ടിരുന്ന് കാലത്ത് രാജ്യത്തിന്റെ ദേശീയ ടെലിവിഷന്‍ ചാനല്‍ ജനങ്ങളെ കാണിച്ചത് 17 ദേശസ്‌നേഹ ചിത്രങ്ങള്‍. സമീപകാലത്ത് ദൂരദര്‍ശന്‍ ഇത്രയധികം ദേശസ്‌നേഹ ചിത്രങ്ങള്‍ കാണിക്കുന്നത് ആദ്യമാണെന്നാണ് പാര്‍ലമെന്റില്‍ നല്‍കിയ മറുപടി വ്യക്തമാക്കുന്നത്. 

2017ല്‍ ദൂരദര്‍ശനിലൂടെ പ്രദര്‍ശിപ്പിച്ചത് ദേശസ്‌നേഹം വിളംബരം ചെയ്യുന്ന 17 ചിത്രങ്ങങ്ങളാണെന്ന് ചോദ്യത്തിനു മറുപടിയായി വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ് ലോക്‌സഭയെ അറിയിച്ചത്. 

നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഓരോ വര്‍ഷവും ദൂര്‍ദര്‍ശനില്‍ പ്രദര്‍ശിപ്പിക്കുന്ന രാജ്യസ്‌നേഹം മുന്‍നിര്‍ത്തിയുള്ള ചിത്രങ്ങളില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2014ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിപ്പിക്കപ്പെട്ടത്. 2015ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടപ്പോള്‍ 2016ല്‍ 14 ചിത്രങ്ങളായി ഉയര്‍ന്നു. 2017ല്‍ ഇത് 17 ചിത്രങ്ങളായി. ഇക്കാലയളവില്‍ മൊത്തം 36 ദേശസ്‌നേഹ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

ദേശസ്‌നേഹം വിഷയമാകുന്ന എത്ര ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന ചോദ്യം ലോക്‌സഭയില്‍ ഉന്നയിച്ചത് ബിജെപി എംപി ഹരീഷ് ദ്വിവേദിയാണ്. പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്ററികള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണം ചെയ്തതായും മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com