നികുതി വെട്ടിപ്പുകാരെ നിങ്ങള്‍ എവിടെ വേണമെങ്കിലും ഓടിക്കോളൂ; മോദി സര്‍ക്കാര്‍ പിടിച്ചിരിക്കും

നികുതി വെട്ടിച്ച് ഒളിവില്‍ കഴിയുന്നവരെ എളുപ്പം പിടികൂടാന്‍ കഴിയുന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്
നികുതി വെട്ടിപ്പുകാരെ നിങ്ങള്‍ എവിടെ വേണമെങ്കിലും ഓടിക്കോളൂ; മോദി സര്‍ക്കാര്‍ പിടിച്ചിരിക്കും

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ ചട്ടങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി കേന്ദ്രസര്‍ക്കാര്‍. നികുതി വെട്ടിച്ച് ഒളിവില്‍ കഴിയുന്നവരെ എളുപ്പം പിടികൂടാന്‍ കഴിയുന്ന നിലയിലാണ് കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത്.നിലവില്‍ നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ പാന്‍രേഖയാണ്് മുഖ്യമായി ആദായനികുതി വകുപ്പ് ആധാരമാക്കുന്നത്.  ചട്ടം ഭേദഗതി ചെയ്തതോടെ ഇന്‍ഷുറന്‍സ്, ബാങ്കിങ് , മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നികുതി ദായകന്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പരിശോധിക്കാനും ആദായനികുതി വകുപ്പിന് സാധിക്കും. ഇതുവഴി മേല്‍വിലാസം കണ്ടെത്തി നികുതി വെട്ടിപ്പുകാരെ കുടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം ആരംഭിച്ചിരിക്കുന്നത്. 

നിലവില്‍ ആദായനികുതി വകുപ്പിന്റെ കൈവശമുളള നികുതിദായകരുടെ ഡേറ്റ ബെയ്‌സ് കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. ഇതുപയോഗിച്ച് നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ സാധിക്കുന്നില്ലെന്ന് സാരം. അവര്‍ സമര്‍ത്ഥമായി മേല്‍വിലാസം മാറി രക്ഷപ്പെടുന്നതാണ് പതിവ്. മേല്‍വിലാസം മാറുന്നത് ആദായനികുതി വകുപ്പിനെ അറിയിക്കാറുമില്ല. പുതിയ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകള്‍ നടത്തിയാലും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളില്‍ നല്‍കിയിരിക്കുന്ന മേല്‍വിലാസം ഉപയോഗിച്ച് യഥാര്‍ത്ഥ നികുതിദായകരെ കണ്ടെത്താന്‍ സാധിക്കും. 

നോട്ടുഅസാധുവാക്കലിന്റെ വാര്‍ഷികദിനത്തില്‍ നികുതി വെട്ടിപ്പുകാരെ പിടികൂടാന്‍ ഏതറ്റം വരെയും പോകുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടികള്‍ കടുപ്പിക്കുന്നതെന്ന് സര്‍ക്കാര്‍വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com