മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിക്കും. കോടതിയുടെ സൂക്ഷ്മപരിശോധനയില്‍ ബില്‍ നിലനില്‍ക്കില്ലെന്നാണ് മുസ്ലീം  ലീഗിന്റെ വാദം 
മുത്തലാഖ് ബില്ലിനെതിരെ മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: ലോക്‌സഭ പാസാക്കിയ മുത്തലാഖ് ബില്ലിനെതിരെ മുസ്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിക്കും. കോടതിയുടെ സൂക്ഷ്മപരിശോധനയില്‍ ബില്‍ നിലനില്‍ക്കില്ലെന്നു ലോക്‌സഭാംഗങ്ങളായ പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും സെക്രട്ടറി ഇടി മുഹമ്മദ് ബഷീറും പറഞ്ഞു.

സര്‍ക്കാരിന്റെ 'ദുഷ്ടലാക്ക്' പ്രകടമാക്കുന്ന ബില്ലിനോടുള്ള എതിര്‍പ്പ്, ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ കോണ്‍ഗ്രസിനെ ലീഗ് അറിയിച്ചിരുന്നു. ഒരു മുസ്‌ലിം സംഘടനയോടുപോലും ചര്‍ച്ച നടത്താതെ ബില്‍ കൊണ്ടുവന്നതില്‍ ലീഗിനു പ്രതിഷേധമുണ്ട്.

ഏകവ്യക്തിനിയമം നടപ്പാക്കുന്നതിനു മുന്നോടിയാണിതെന്ന ആശങ്കയും അംഗങ്ങള്‍ പ്രകടിപ്പിച്ചു. വ്യവസ്ഥകളുടെ അപ്രായോഗികതയിലേക്കു തന്നെയാണ് എം.ഐ. ഷാനവാസ്, ജോയ്‌സ് ജോര്‍ജ്, അസദുദീന്‍ ഒവൈസി, ഭര്‍തൃഹരി മെഹ്താബ് തുടങ്ങിയവരും ശ്രദ്ധ ക്ഷണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com