മോദി കൃഷ്ണന്റെ അവതാരം; ഇനിയും പത്ത് വര്‍ഷം ഭരിക്കുമെന്ന് ബിജെപി എംഎല്‍എ

മോദി കൃഷ്ണന്റെ അവതാരം - ഇനിയും പത്ത് വര്‍ഷം ഭരിക്കുമെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ 
മോദി കൃഷ്ണന്റെ അവതാരം; ഇനിയും പത്ത് വര്‍ഷം ഭരിക്കുമെന്ന് ബിജെപി എംഎല്‍എ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൃഷ്ണന്റെ അവതാരമാണെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ ഗ്യാന്‍ദേവ് അഹൂജ. 2019നുശേഷവും രാജ്യത്ത് മോദി ഭരണം തുടരുമെന്നും അ്‌ദ്ദേഹം പറഞ്ഞു.

സമുന്നതമായ വ്യക്തിത്വമാണ് മോദിയുടെത്. അതുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാനാകില്ല. അതുകൊണ്ടാണ വരാനിരിക്കുന്ന ലോ്കസഭാ തെരഞ്ഞെടുപ്പുകളില്‍ മോദിക്ക്  പകരം മറ്റൊരാള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് നെഹ്രു കുടുംബ വാഴ്ചയാണ് അരങ്ങേറിയതെങ്കില്‍ മോദിയുടെ വരവോടെ ഇത് ഇല്ലാതായെന്നും ഗ്യാന്‍ദേവ് പറഞ്ഞു.

മോദി സര്‍ക്കാര്‍ കൈക്കൊണ്ട ചരിത്രപരമായ തീരുമാനങ്ങളാണ് നോട്ട് നിരോധനും ജിഎസ്ടിയും.  ഗംഗാ മാതാ, ഗീതാ മാതാ, ഗൗ മാതാ, തുളസി മാതാ, ജനനി മാതാ എന്നിവര്‍ നമ്മുടെ അമ്മയാണെന്നും ജാട്ട്, ആഹിര്‍, രജപുത്ര്, പട്ടികജാതിക്കാര്‍, ഗുജ്ജര്‍ എന്നീ വിഭാഗങ്ങള്‍ പശുക്കളെ ഇഷ്ടപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പശുക്കടത്തിനെതിരെ നമ്മള്‍ എല്ലാ രാത്രിയും വിജിലന്റായിരിക്കണം. പശുക്കടത്തുകാര്‍ അതിന്റെ എല്ലാം അതിരുകളും ലംഘിച്ചിരിക്കുകയാണെന്നും ഇതിനെതിരെ ജനവികാരം  ഉയരണമെന്നും അദ്ദേഹം പറഞ്ഞു.

പശുവിനെ കടത്തിയെന്നാരോപിച്ച് ഹരിയാനയില്‍ നിന്നുള്ള ക്ഷീരകര്‍ഷകനായ പെഹ്‌ലു ഖാനെ ഗോസംരക്ഷണ സേന കൊലപ്പെടുത്തിയതില്‍ യാതൊരു ഖേദവുമില്ല.  പശുക്കളെ കടത്തിയ ക്രിമിനലുകളെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ദിവസത്തിനു ശേഷം പെഹ്‌ലു ഖാന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീം സംഘടനകളും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഗൂഡാലോചന നടത്തിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനെ നേരിട്ടത്.ഹാര്‍ദിക് പട്ടേല്‍, അല്‍പേഷ് ഠാക്കൂര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയ ജാതി നേതാക്കള്‍ക്കായി കോണ്‍ഗ്രസ് ചെലവിട്ടത് കോടികളാണ്. രാജസ്ഥാനിലും കോണ്‍ഗ്രസിന്റെ ശ്രമം ഇതേ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീങ്ങള്‍ക്ക് എതിരായി ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം നിരവധി മുസ്ലീങ്ങളാണ് റോഡ്, ഇലക്ട്രിസിറ്റി തുടങ്ങിയ ആവശ്യങ്ങളുമായി തന്റെ വീട്ടിലെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഗ്യാന്‍ദേവിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com