രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് സമ്മതിച്ച് കേന്ദ്രം; കാരണം ആഗോള തലത്തിലെ മുരടിപ്പ്

ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോകസഭയിലാണ് ഇക്കാര്യം സമ്മതിച്ചത്.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് സമ്മതിച്ച് കേന്ദ്രം; കാരണം ആഗോള തലത്തിലെ മുരടിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞെന്ന് സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോകസഭയിലാണ് ഇക്കാര്യം സമ്മതിച്ചത്. സാമ്പത്തിക കാരണങ്ങള്‍ അടക്കമുള്ളവയെ തുടര്‍ന്നാണ് വളര്‍ച്ചയുടെ വേഗം കുറഞ്ഞതെന്നും മന്ത്രി വ്യക്തമാക്കിയതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 2016ല്‍ ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞത് ഇന്ത്യയിലും ബാധിച്ചുവെന്നാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദം. 

സാമ്പത്തിക വളര്‍ച്ചയുടെ വേഗം കുറഞ്ഞുവെങ്കിലും ഐ.എം.എഫിന്റെ കണക്കനുസരിച്ച് അതിവേഗം വളരുടെ പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ 2016 ല്‍ രാജ്യത്തിന് കഴിഞ്ഞു. 2017 ല്‍ അതിവേഗം വളരുന്ന രണ്ടാമത്തെ പ്രധാന സമ്പദ് വ്യവസ്ഥയാകാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം അവകാശപ്പെട്ടു. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com