പ്രധാനമന്ത്രി, നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കൂ; ഇത് പെണ്‍കുട്ടികളുടെ രക്ഷക്കുള്ളതോ ശല്യം ചെയ്യാനുളളതോ: ജിഗ്നേഷ് മേവാനി

ആദിത്യനാഥ് രൂപംകൊടുത്ത ആന്റി റോമിയോ സ്‌ക്വാഡിന്റെ ഉദ്ദേശം സ്ത്രീകളെയും സകുട്ടികളേയും അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കലാണോ അതോ കമിതാക്കളെ ശല്യപ്പെടുത്തലാണോയെന്ന് ജിഗ്നേഷ് മേവാനി
പ്രധാനമന്ത്രി, നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കൂ; ഇത് പെണ്‍കുട്ടികളുടെ രക്ഷക്കുള്ളതോ ശല്യം ചെയ്യാനുളളതോ: ജിഗ്നേഷ് മേവാനി


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപംകൊടുത്ത ആന്റി റോമിയോ സ്‌ക്വാഡിന്റെ ഉദ്ദേശം സ്ത്രീകളെയും സകുട്ടികളേയും അക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കലാണോ അതോ കമിതാക്കളെ ശല്യപ്പെടുത്തലാണോയെന്ന് ജിഗ്നേഷ് മേവാനി എംഎല്‍എ. നിങ്ങളുടെ പ്രിയപ്പെട്ട മുഖ്യമന്ത്രിയായ ആദിത്യനാഥിന്റെ റിപ്പോര്‍ട്ട് കാര്‍ഡ് നോക്കുക എന്ന് പ്രധാനമന്ത്രിയെ ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററിലാണ് ജിഗ്നേഷ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

മൂന്ന് യുവാക്കള്‍ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് പതിനേഴ് വയസുകാരിയായ ദളിത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടി ഇതുവരെ അപകട നില തരണം ചെയ്തിട്ടില്ല. 

റോമിയോമാരുടെ ശല്യത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഒരു പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നു. ബലാത്സംഗ അതിക്രമങ്ങള്‍ ചെറുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപീകരിച്ച ആന്റി റോമിയോ സ്‌ക്വാഡ് പെണ്‍കുട്ടികളഉടെ രക്ഷയ്ക്കുള്ളതോ അതോ മറ്റൊരു ജൂംലയാണോ എന്ന് ജിഗ്നേഷ് ചോദിക്കുന്നു. 

ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com