ഗുജറാത്തില്‍ പ്രതിസന്ധിക്ക് അമിത് ഷായുടെ പ്രതിവിധി; നിതിന്‍ പട്ടേലിന് ധനവകുപ്പ് നല്‍കാന്‍ തീരുമാനം

ഗുജറാത്തില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലി ഇടഞ്ഞ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ധനവകുപ്പ് കൊടുക്കാന്‍ തീരുമാനമായി
ഗുജറാത്തില്‍ പ്രതിസന്ധിക്ക് അമിത് ഷായുടെ പ്രതിവിധി; നിതിന്‍ പട്ടേലിന് ധനവകുപ്പ് നല്‍കാന്‍ തീരുമാനം

അഹമ്മദാബാദ്: ഗുജറാത്തില്‍ വകുപ്പ് വിഭജനത്തെച്ചൊല്ലി ഇടഞ്ഞ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിന് ധനവകുപ്പ് കൊടുക്കാന്‍ തീരുമാനമായി. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഇടപെടലിനെത്തുടര്‍ന്നാണ് നിതിന് ധനവകുപ്പ് നല്‍കാന്‍ തീരുമാനമായത്. നേരത്തെ അമിത് ഷായുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷം നിതിന്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നു. അതിന് പിന്നാലെയാണ് പട്ടേലിന് ധനവകുപ്പു നല്‍കുന്നതായി ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുന്നത്. 

ബിജെപിയുമായി ഇടഞ്ഞ നിതിനെ തങ്ങള്‍ക്കൊപ്പ നില്‍ക്കാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചത്. 

ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ആഭ്യന്തര വകുപ്പുകൂടി പട്ടേല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ പാര്‍ട്ടി ധനവകുപ്പ് നല്‍കി. എന്നാല്‍ പിന്നീട് ഇത് പിന്‍വലിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് നിതിന്‍ തനിക്ക് ലഭിച്ച ഉപമുഖ്യമന്ത്രി, ഗതാഗതം,ആരോഗ്യ വകുപ്പ് മന്ത്രി പദവികള്‍ ഏറ്റെടുക്കാന്‍ വിസമ്മതിച്ചത്. മന്ത്രിസഭയിലെ രണ്ടാമനായ നിതിന്‍ കഴിഞ്ഞ തവണ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഇത്തവണ ധനവകുപ്പ് ആദ്യം അംബാനി സഹോദരന്മാരുടെ ബന്ധു സൗരഭ് പട്ടേലിനാണ് നല്‍കിയത്. ഇത് തിരിച്ചെടുത്താണ് നിതിന് നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com