മോദി ഭക്തരേ, ചൈന നമ്മെ മറികടക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

പ്രധാമന്ത്രി നരേന്ദ്ര മോദി പൊള്ളയായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
മോദി ഭക്തരേ, ചൈന നമ്മെ മറികടക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണ്; മോദിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാമന്ത്രി നരേന്ദ്ര മോദി പൊള്ളയായ മുദ്രാവാക്യങ്ങളാണ് ഉയര്‍ത്തുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് മോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ രംഗത്ത് വന്നിരിക്കുന്നത്. 

പ്രിയപ്പെട്ട മോദി ഭക്തരെ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവച്ച 9860 കോടി രൂപയില്‍ ഏഴ് ശതമാനം മാത്രമാണ് വിനിയോഗിച്ചിട്ടുള്ളത്. ചൈന നമ്മെ മറികടന്നു കൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ നേതാവ് പൊള്ളയായ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടിരിക്കുകയാണ്,അദ്ദേഹം കുറിച്ചു. 

ചൈനയിലെ മത്സ്യബന്ധന ഗ്രാമമായിരുന്ന ഷെഞ്‌ജെന്‍ മെഗാസിറ്റിയായി മാറിയതിനെ കുറിച്ചുള്ള വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് രാഹുലിന്റെ വിമര്‍ശനം. ഈ വീഡിയോ കാണാനും തൊഴിവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അദ്ദേഹത്തെ ഉപദേശിക്കാനും അദ്ദേഹം ആവശ്യപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com