മോദിയുടെ നയങ്ങള്‍ പരാജയം; ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ്

ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ലെന്നതിനുള്ള തെളിവാണ് ഇന്നുണ്ടായ ആക്രമണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിതാ ദേവ് ആരോപിച്ചു.
മോദിയുടെ നയങ്ങള്‍ പരാജയം; ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ലെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: പുല്‍വാമയിലെ സൈനിക പരിശീലന കേന്ദ്രത്തിന് നേരെ ഉണ്ടായ ഭീകരാക്രമണം പ്രധാനമന്ത്രിയുടെ വിദേശ നയം പരാജയപ്പെട്ടതിനുള്ള സൂചനയെന്ന് കോണ്‍ഗ്രസ്. ദേശവിരുദ്ധ ശക്തികള്‍ ഇന്ത്യയെ ഭയപ്പെടുന്നില്ലെന്നതിനുള്ള തെളിവാണ് ഇന്നുണ്ടായ ആക്രമണമെന്നും കോണ്‍ഗ്രസ് വക്താവ് സുഷ്മിതാ ദേവ് ആരോപിച്ചു.

ഇന്ത്യ ശക്തമായ രാഷ്ട്രമാണെന്നാണ് നരേന്ദ്രമോദി തിരഞ്ഞെടുപ്പ് വേളയില്‍ പറഞ്ഞത്. പക്ഷേ, വെടിനിര്‍ത്തല്‍ ലംഘനങ്ങളെത്തുടര്‍ന്നുള്ള അത്യാഹിതങ്ങളുടെ നിരക്ക് വര്‍ധിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര,വിദേശ ശത്രുക്കള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം. അതിനു ഗുണമായ നയങ്ങള്‍ സ്വീകരിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്കായി സ്വീകരിക്കുന്ന നടപടികളില്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെന്നും സുഷ്മിത പറഞ്ഞു. 

കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഇന്നു നടന്ന ഭീകരാക്രമണത്തില്‍ നാല് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ഭീകരരെ സൈന്യം വധിക്കുകയും രണ്ടുപേരെ കീഴ്‌പ്പെടുത്തുകയും ചെയ്തു. നാല് മാസത്തിനിടെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാമ്പിന് നേരെ രണ്ടാമത്തെ ആക്രമണമാണ് നടക്കുന്നത്. ആഗസ്റ്റില്‍ നടന്ന ആക്രമണത്തില്‍ എട്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലെട്ടിരുന്നു. ജമ്മു കശ്മീരില്‍ ഈ വര്‍ഷം ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മോദി സര്‍ക്കാര്‍ വന്നതിന് ശേഷം കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞുവെന്നാണ് ബിജെപിയുടെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com