പാളിപ്പോയ ഡിജിറ്റല്‍ സ്വപ്നം 

രാജ്യത്തെ ആദ്യ ന്യൂനപക്ഷ സൈബര്‍ ഗ്രാമം എന്ന സ്വപ്‌നപദ്ധതി നിലച്ചു
പാളിപ്പോയ ഡിജിറ്റല്‍ സ്വപ്നം 

ഡിജിറ്റല്‍ ഇന്ത്യ എന്ന മുറവിളി ഉയരുമ്പോഴും രാജ്യത്തെ ആദ്യ ന്യൂനപക്ഷ സൈബര്‍ ഗ്രാമം എന്ന സ്വപ്‌നപദ്ധതി നിലച്ചു. പദ്ധതി നിലച്ചതോടെ ഇന്റര്‍നെറ്റ് അഭ്യസ്തവിദ്യരാവുകയെന്ന വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ആഗ്രഹസഫലീകരണമാണ് ഇല്ലാതായത്. എട്ടുമാസത്തിലേറെയായി ഇതിന്റെ പരിശീലകര്‍ ഇവിടേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്നതാണ് നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പരാതി. ഇത് സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ ജില്ലാകളക്ടറെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും പരാതി അറിയിച്ചു കഴിഞ്ഞു. രാജസ്ഥാനിലെ അല്‍വാറിലെ ചണ്ടോലി ഗ്രാമമായിരുന്നുരുന്നു രാജ്യത്തെ ആദ്യ ന്യൂനപക്ഷ സൈബര്‍ ഗ്രാമമായിതെരഞ്ഞെടുത്തത്. 2014ല്‍ ഏറെകൊട്ടിഘോഷിച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനചടങ്ങ്.ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും ചടങ്ങില്‍ പങ്കാളിയായിരുന്നു.തുടര്‍ന്ന് ഗ്രാമത്തിലെ വിദ്യാര്‍ത്ഥികളുമായി സൂക്കര്‍ബര്‍ഗ് കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാല്‍ ഇന്ന് പദ്ധതിഏതാണ്ട് നിലച്ചമട്ടാണ്. 
രാജ്യത്തെ ജനങ്ങളുടെ ഡിജിറ്റല്‍ ശാക്തീകരണം ലക്ഷ്യമാക്കി 2015 ജൂലൈ 1 നു പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റല്‍ഇന്ത്യ പദ്ധതി അവതരിപ്പിച്ചത് ഏറെ സഹായകമാകുമെന്നായിരുന്നു ഗ്രമാമീണരുടെ കണക്ക് കൂട്ടല്‍. ഇതിനായി സര്‍ക്കാര്‍ 113000 കോടി രൂപയും നീക്കിവെച്ചിരുന്നു. 
യുപിഎസര്‍ക്കാരിന്റെ കാലത്ത്  രാജീവ്‌സേവാ കേന്ദ്രം എ്ന്നായിരുന്നു പദ്ധതിയുടെ പേരെങ്കില്‍ എന്‍ഡിഎ സര്‍ക്കാര്‍ എത്തിയതോടെ അടല്‍സേവാ കേന്ദ്രകമെന്നാക്കി പുനര്‍നാമകരണം ചെയതു. എന്നാല്‍ ആവശ്യാനുസരണം ഫണ്ട് ലഭിക്കാത്തതാണ് പദ്ധതിമുന്നോട്ട് പോകാത്താത് എന്നാണ് എ്ന്‍ജിഒകളുടെ വിശദീകരണം. ഏതായാലും ഈ കാര്യത്തില്‍ സര്‍ക്കാരിന്റെഭാഗത്തുനിന്നും അനുകൂല നടപടികള്‍ ഉണ്ടാകുമെന്ന പ്രതീകഷയിലാണ് ഗ്രാമീണവാസികള്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com