ഒരു എംഎല്‍എ കൂടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു

തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയ്ക്ക് ഒരു എംഎല്‍എ കൂടി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു.

ചെന്നൈ: തമിഴ്‌നാട്ടില്‍ വിശ്വാസവോട്ടെടുപ്പിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടയ്ക്ക് ഒരു എംഎല്‍എ കൂടി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ചു. കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ പിആര്‍ജി അരുണ്‍കുമാറാണ് കൂവത്തൂരിലെ റിസോര്‍ട്ട് വിട്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങളില്‍ താല്‍പര്യമില്ലെന്നും വിശ്വാസ വോട്ടെടുപ്പ് ബഹിഷ്‌കരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍, ഇദ്ദേഹം ഒ പനീര്‍ശെല്‍വത്തിന് ഇതുവരെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com