തുല്യപ്രതീക്ഷയില്‍ ഇരുപക്ഷവും

പളനിസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടുംപ്രതീക്ഷയില്‍ പളനിസ്വാമിയും പനീര്‍ശെല്‍വവുംരഹസ്യവോട്ടെടുപ്പ് നടത്തിയാല്‍ ജയം തനിക്കൊപ്പമെന്ന് പനീര്‍ശെല്‍വം 
തുല്യപ്രതീക്ഷയില്‍ ഇരുപക്ഷവും

എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അധികാരം ഏറ്റെടുത്ത തമിഴ്‌നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടു തേടും. കാലത്ത് 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. സാഹചര്യം പളനിസാമിക്ക് അനുകൂലമാണെങ്കിലും കണക്കിലെ കളികളും എം.എല്‍.എമാരുടെ കാലുമാറ്റവും നിര്‍ണായകമാകും. വിശ്വാസ വോട്ടെടുപ്പ് മുന്നില്‍ കണ്ട് ശശികല ക്യാമ്പും ഒ.പി.എസ് ക്യാമ്പും രാഷ്ട്രീയ നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
പളനിസാമി സര്‍ക്കാറിനെ എതിര്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് പ്രതിപക്ഷ കക്ഷികളായ ഡി.എം. കെയും കോണ്‍ഗ്രസസും മുസ്്‌ലിംലീഗും രംഗത്തെത്തിയത്  ഒ.പി.എസ് ക്യാമ്പിന് ആത്മവിശ്വാസം പകരുന്നതാണ്. 15 ദിവസത്തിനകം വിശ്വാസം തെളിയിക്കാനാണ് പളനിസാമിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടതെങ്കിലും ഒ.പി. എസ് ക്യാമ്പിലേക്കുള്ള എം. എല്‍.എമാരുടെ കൂറുമാറ്റം ഭയന്നാണ് ഇന്നുതന്നെ വിശ്വാസ വോട്ടു തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്്
234 അംഗ നിയമസഭയില്‍ നിലവില്‍ 233 അംഗങ്ങളാണുള്ളത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തെതുടര്‍ന്ന് ആര്‍.കെ നഗര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 117 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ പളനി സാമി സര്‍ക്കാറിന് സഭയുടെ വിശ്വാസം നേടാനാകും. ഡി. എം.കെക്ക് 89ഉം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് എട്ടും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന് ഒന്നും അംഗങ്ങളാണുള്ളത്. പ്രതിപക്ഷത്തിന്റെ ആകെ അംഗബലം 98. പന്നീര്‍ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ വിമത ക്യാമ്പിനൊപ്പം എത്ര എം. എല്‍.എമാര്‍ നില്‍ക്കും എന്നതിനെ ആശ്രയിച്ചായിരിക്കും വിശ്വാസ വോട്ടിലെ ജയവും പരാജയവും. 19 എ. ഐ.എ.ഡി.എം.കെ എം.എല്‍. എമാരെ സ്വന്തം ക്യാമ്പിലെത്തിച്ചെങ്കില്‍ മാത്രമേ പന്നീര്‍ശെല്‍വത്തിനും കൂട്ടര്‍ക്കും പ്രതീക്ഷയുള്ളൂ. അങ്ങനെയെങ്കില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയോടെ രണ്ടു ദിവസം മാത്രം ആയുസുള്ള എടപ്പാടി പളനിസാമി സര്‍ക്കാറിനെ തള്ളിവീഴ്ത്താനാകും. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കാണുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com