ആഡംബര ജീവിതം: എംപിക്കെതിരേ നടപടിക്ക് സാധ്യത

ആപ്പിള്‍ വാച്ച് ധരിച്ചും മോണ്ട്ബ്ലാങ്ക് പേന പോക്കറ്റിലിട്ടും ഈസ്റ്റ് ബംഗാള്‍-മോഹന്‍ ബഗാന്‍ കളികാണാന്‍ എത്തിയ ഋതബ്രതയുടെ സെല്‍ഫി ഫെയ്‌സ്ബുക്കില്‍ വൈറലായിരുന്നു 
ആഡംബര ജീവിതം: എംപിക്കെതിരേ നടപടിക്ക് സാധ്യത

കോല്‍ക്കത്ത: ആപ്പിള്‍ വാച്ചും, മോണ്ട്ബ്ലാങ്ക് പേനയുമുപയോഗിച്ച് വിവാദത്തിലായ സിപിഎം എംപി ഋതബ്രതയ്‌ക്കെതിരെ ബംഗാള്‍ പാര്‍ട്ടി ഘടകം നടപടിയെടുത്തേക്കും. ആഡംബരങ്ങളൊഴിവാക്കി, പാവപ്പെട്ടവരോടും തൊഴിലാളികളോടും ഒപ്പം നിന്നും പ്രവര്‍ത്തിക്കണമെന്ന നിലപാടെടുക്കുന്ന സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നതായിരുന്നു ഋതബ്രതയുടെ നടപടി.

ഫെബ്രുവരി 12ന് നടന്ന മോഹന്‍ ബഗാന്‍- ഈസ്റ്റ് ബംഗാള്‍ മത്സരം കാണാനാണ് ആപ്പിള്‍ വാച്ചും മോണ്ട്ബ്ലാങ്ക് പേനയും ധരിച്ച് ഋതബ്രത എത്തിയത്. ഇവിടെ വെച്ചെടുത്ത സെല്‍ഫി സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെയാണ് സിപിഎം എംപിക്കെതിരായ വിമര്‍ശനം രൂക്ഷമായത്. എന്നാല്‍ ഈ സെല്‍ഫി സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്ത വ്യക്തിക്കെതിരെ ഋതബ്രത തിരിഞ്ഞതോടെ ഇദ്ധേഹത്തിന്റെ അസഹിഷ്ണുതയ്‌ക്കെതിരേയും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു. 

ഋതബ്രതയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത വ്യക്തിയുടെ കമ്പനി മേധാവിക്ക് ഋതബ്രത പരാതി അയച്ചതും ാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. എന്നാല്‍ ഋതബ്രതയുടെ നിലപാടിനെതിരെ സിപിഎം എംപിയായ എം.ഡി.സലിം രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്നും, അഭിപ്രായം പറയുന്നവരെ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും സലിം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ചേരുന്ന പാര്‍ട്ടി പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം ഋതബ്രതയ്‌ക്കെതിരെ നടപടി സ്വീകരിച്ചേക്കുമെന്നാണ് സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com