ബെംഗളൂരുവില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരുവില്‍ ബാനസ് വാഡിക്ക് സമീപം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്.
ബെംഗളൂരുവില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബെംഗളൂരുവില്‍ ബാനസ് വാഡിക്ക് സമീപം റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിക്കു നേരെയാണ് അതിക്രമമുണ്ടായത്. ബൈക്കിലെത്തിയ ആള്‍ യുവതിയോട് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറുകയും അവരുടെ മേല്‍വസ്ത്രം വലിച്ചു കീറുകയും ചെയ്തു. ബെംഗളൂരുവില്‍ എയര്‍ ഹോസ്റ്റസ് ആയ യുവതി സുഹൃത്തിനോടൊപ്പം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. ഫെബ്രുവരി 12ന് സംഭവം നടന്നെങ്കിലും കുറച്ചു വൈകിയാണ് പോലീസില്‍ പരാതി നല്‍കിയത്. പരാതി നല്‍കി ഇത്ര ദിവസമായിട്ടും കുറ്റവാളികളെ പിടികൂടിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com