തീവ്രവാദികള്‍ക്ക് ജാമ്യവും പരോളും അനുവദിക്കരുത്‌

നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ക്ക് ജാമ്യവും പരോളും അനുവദിക്കരുതെന്ന് സുപ്രീംകോടതി
തീവ്രവാദികള്‍ക്ക് ജാമ്യവും പരോളും അനുവദിക്കരുത്‌

ന്യൂഡല്‍ഹി: ഒരു തെറ്റും ചെയ്യാത്ത സാധാരണക്കാരെ കൊന്നൊടുക്കുന്ന തീവ്രവാദികള്‍ക്ക് ജാമ്യവും പരോളും അനുവദിക്കരുതെന്ന് സുപ്രീംകോടതി. 1996ലെ ലജ്പത് നഗര്‍ സ്‌ഫോടനത്തില്‍ ശിക്ഷിക്കപ്പെട്ട മുഹമ്മദ് നൗഷാദിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന പരാമര്‍ശം. 

നിരപരാധികളെ കൊലപ്പെടുത്തിയതിന് ശേഷം കുടുംബത്തോടുള്ള ഉത്തരവാദിത്വം ചൂണ്ടിക്കാട്ടി ജാമ്യത്തിനും പരോളിനും അപേക്ഷിക്കാന്‍ തീവ്രവാദികള്‍ക്കും മറ്റ് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കും അവകാശമില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. 

ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന സമയത്ത് നിങ്ങളുടെ കുടുംബവുമായുള്ള ബന്ധവും, കുടുംബ ജീവിതവും അവസാനിക്കുന്നു. പിന്നീട് കുടുംബത്തിന്റെ പേരില്‍ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെടാനും സാധിക്കില്ല. ഫെബ്രുവരി 27ന് മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നൗഷാദ് മുഹമ്മദ് ഇടക്കാല ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചത്. 

20 വര്‍ഷത്തിലധികമായി താന്‍ തടവു ശിക്ഷ അനുഭവിക്കുകയാണെന്നും, ലജ്പത് നഗര്‍ സ്‌ഫോടന കേസില്‍ അല്ലാതെ മറ്റ് ക്രിമിനല്‍ കേസുകളിലൊന്നും താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും കോടതിയില്‍ നൗഷാദിന്റെ അഭിഭാഷകന്‍ വാദിച്ചെങ്കിലും സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചില്ല. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com