ഇനി ഇന്ത്യയിലേക്ക് ഇല്ലെന്ന് വിജയ് മല്യ

ഇന്ത്യയിലേക്ക് ഇനി മടങ്ങി വരില്ലെന്നും ബ്രിട്ടനില്‍ തന്നെ തുടരുമെന്നും സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ.

ദില്ലി: ഇന്ത്യയിലേക്ക് ഇനി മടങ്ങി വരില്ലെന്നും ബ്രിട്ടനില്‍ തന്നെ തുടരുമെന്നും സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ. കോണ്‍ഗ്രസും ബിജെപിയും തന്നെ പന്തു തട്ടുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിവില്‍ കേസുകള്‍ ക്രിമിനലാക്കിയതെന്നും മല്യ പറഞ്ഞു.

വിവിധ ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ കടമെടുത്ത് രാജ്യം വിട്ട വിജയ് മല്യയെ കൈമാറാന്‍ തയാറാണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com