പുതിയ ആവശ്യങ്ങളുമായി ശശികല

ജയിലില്‍ ടേബിള്‍ ഫാനും, പുതപ്പും കിടക്കയും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ട് ശശികല
പുതിയ ആവശ്യങ്ങളുമായി ശശികല

ബംഗലൂരു: ജയിലില്‍ പുതിയ സൗകര്യങ്ങള്‍ വേണമെന്ന ആവശ്യവുമായി പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് വി.കെ.ശശികല. ടേബിള്‍ ഫാന്‍, സെല്ലിനോട് ചേര്‍ന്ന ബാത്‌റൂം, പുതപ്പ് എന്നിവയാണ് ശശികല പുതിയതായി ആവശ്യപ്പെട്ടിരിക്കുന്നത്. 

തന്റെ ആരോഗ്യസ്ഥിതിയും, പ്രായവും കണക്കിലെടുത്ത് കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണമെന്നാണ് ശശികലയുടെ നിലപാട്. നേരത്തെ ആഴ്ചയില്‍ രണ്ടു ദിവസം നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം, കുടിക്കാന്‍ മിനറല്‍ വാട്ടര്‍, മുഴുവന്‍ സമയ ഡോകറ്ററുടെ സേവനം എന്നിവയ്ക്കായി ശശികല ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ നിരസിച്ചിരുന്നു.

പരപ്പന അഗ്രഹാര ജയിലില്‍ നിന്നും തമിഴ്‌നാട്ടിലെ ജയിലിലേക്കുള്ള മാറ്റത്തിനായി എഐഎഡിഎംകെ ശ്രമം തുടങ്ങിയിരുന്നു. നാല് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന ശശികലയ്ക്കും ഇളവരശിക്കും സുധാകരനും മറ്റു തടവുകാര്‍ക്ക് ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com