മുംബൈയില്‍ ശിവസേന വലിയ ഒറ്റകക്ഷി

ശിവസേനയ്ക്ക് 84 സീറ്റ് - ബിജെപിയ്ക്ക് 81 സീറ്റ്തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ശിവസേനയ്ക്കും മേല്‍കൈ
മുംബൈയില്‍ ശിവസേന വലിയ ഒറ്റകക്ഷി

മുംബൈ: മുംബൈ നഗരസഭ തെരഞ്ഞെടുപ്പില്‍ ശിവസേന വലിയ ഒറ്റകക്ഷിയാകും. 227 സീറ്റുകളുള്ള നഗരസഭയില്‍ 84 സീറ്റുകളാണ് ശിവസേന നേടിയത്. 81 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. കോണ്‍ഗ്രസിന് 31സീറ്റുകള്‍ ലഭിച്ചപ്പോള്‍ എന്‍സിപിക്ക് 9 സീറ്റുകള്‍  മാത്രമാണ് ലഭിച്ചത്. എംഎന്‍എസ് ഏഴ് സീറ്റുകള്‍ നേടിയപ്പോള്‍ മറ്റുള്ളവര്‍ 13 സീറ്റുകള്‍ നേടി. ആദ്യഘട്ടത്തില്‍ ശിവസേനയ്ക്ക് വ്യക്തമായ മുന്‍തൂക്കം ലഭിച്ചെങ്കിലും പിന്നീട് ബിജെപി ശിവസേനയ്ക്ക് ഒപ്പമെത്തുകയായിരുന്നു. മുംബൈ തെരഞ്ഞെടുപ്പ് ബിജെപിയെയും ശിവസേനയെയും സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമായിരുന്നു. അഭിമാനപ്പോരാട്ടത്തില്‍ രണ്ടു പേരും ഒപ്പത്തിനൊപ്പമെത്തിയെന്നത് ഇരു കൂട്ടര്‍ക്കും അഭിമാനത്തിന് വകനല്‍കുന്നു. തെരഞ്ഞെടുപ്പില്‍ ശിവസേനയക്ക് വലിയ നേട്ടമുണ്ടാക്കാനായാല്‍ മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ മാറ്റത്തിന് ഇടയാകുമെന്നും വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. ശിവസേന ആരുമായി സഖ്യം ഉണ്ടാക്കുമെന്ന് കാത്തിരുന്ന് കാണണം. മുംബൈ നഗരസഭിയില്‍ വലിയ നേട്ടമുണ്ടാക്കാനയതില്‍ ബിജെപി നേതാവ് ഗഡ്കരി നന്ദി  പ്രകടിപ്പിച്ചു.

25 വര്‍ഷത്തിന് ശേഷം നഗരസഭാ തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിംഗായിരുന്നു രേഖപ്പെടുത്തിയത്. ഇതിനുമുമ്പാകട്ടെ 1992ലാണ് ഇത്തരത്തിലൊരു പോളിംഗ് രേഖപ്പെടുത്തിയത്. പൂണെയില്‍ ബിജെപി വ്യക്തമായ മേല്‍കൈയാണ് നേടിയിട്ടുള്ളത്. 162 സീറ്റുകളില്‍ 124 ഇടങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ 74 സീറ്റുകളില്‍ ബിജെപിക്കാണ് വിജയം. 34 സീറ്റുകളില്‍ എന്‍സിപിക്കാണ് വിജയം. നാഗ്പൂര്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലും ബിജെപിക്കാണ് മുന്‍തൂക്കം. താനെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ശിവസേനയാണ് മുന്നിട്ട് നില്‍ക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com