ജയയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി ദീപ 

അമ്മയുടെ അണികള്‍ക്ക് പുതുജീവന്‍ പകരാനാണ് പുതിയ പാര്‍ട്ടിയെന്ന് ദീപ - എംജിആര്‍ അമ്മ ദീപ പേരാവൈ പുതിയ പാര്‍ട്ടിയുടെ പേര്
ജയയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി ദീപ 

ചെന്നൈ:ജയലളിതയുടെ സഹേദരപുത്രി ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. എംജിആര്‍ അമ്മ ദീപ പേരാവൈ എന്നാണ് പാര്‍ട്ടിയുടെ പേര്. ജയളിലതയുടെ 69ാംമത് ജനമദിനത്തിലായിരുന്നു ദീപയുടെ പുതിയ പാര്‍ട്ടി പ്രഖ്യാപനം. ദീപയുടെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങില്‍ പാര്‍ട്ടിയുടെ ലോഗോയും ദീപ തന്നെ പുറത്തിറക്കി. അമ്മയുടെ അണികള്‍ക്ക് പുതുജീവന്‍ പകരാണ് പുതിയ പാര്‍ട്ടി രൂപികരിക്കുന്നതെന്നും ദീപ പറഞ്ഞു.  ജയളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നിന്നും ജനവിധി തേടുമെന്നും ദീപ പറഞ്ഞു. അമ്മയ്‌ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് തനിക്ക് പിന്നിലുള്ളതെന്ന് ദീപ പറഞ്ഞു. അതേസമയം പനീര്‍ശെല്‍വവുമായി സഖ്യമില്ലെന്ന നിലപാടിലാണ് ദീപ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com