പ്രതിമാ അനാച്ഛാദനം മോദി വിട്ടുനില്‍ക്കണമെന്ന് പ്രതിഷേധക്കാര്‍

പ്രതിമാ നിര്‍മ്മാണം അനധികൃതമെന്ന് ആരാപണം 
പ്രതിമാ അനാച്ഛാദനം മോദി വിട്ടുനില്‍ക്കണമെന്ന് പ്രതിഷേധക്കാര്‍

കോയമ്പത്തൂരില്‍ ഇഷഫൗണ്ടേഷന്‍ നിര്‍മ്മിച്ച ആദിയോഗി പ്രതിമ ഉദ്ഘാടനത്തിന് മോദി പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍. പരിസ്ഥിതി ചട്ടം ലംഘിച്ചാണ് പ്രതിമനിര്‍മ്മിച്ചതെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. രാജ്യത്തിന്റെ നാലു ഭാഗങ്ങളിലായി സ്ഥാപിക്കുന്ന 112 അടിയുള്ള ആദി യോഗിയുടെ പ്രതിമയുടെ അനാച്ഛാദനമാണ് ഇന്ന് നടക്കുന്നത്. ഇഷ ഫൗണ്ടേഷനാണ് പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പ്രധാനമന്ത്രി പ്രത്യേക ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സുലൂരില്‍ എത്തുന്നത്. മോദിയുടെ വരവിനെ തുടര്‍ന്ന് വലിയ സുരക്ഷയാണ് കോയമ്പത്തൂരില്‍ ഒരുക്കിയിരിക്കുന്നത്. പ്രതിമ അനധികൃതതമായാണ് നിര്‍മ്മിച്ചതെന്ന് ആരോപിച്ച് മദ്രാസ് ഹൈക്കാേടതിയില്‍ ഒരു പൊതുതാത്പര്യഹര്‍ജിയും നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് മോദി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. രണ്ടാമത്തെ പ്രതിമ സ്ഥാപിക്കുന്നത് കിഴക്കന്‍ മേഖലയായ വാരാണസിയിലാണ്. മൂന്നാമത്തെത് ഉത്തര മേഖലയായ ഉത്തര ദല്‍ഹിയിലും നാലാമത്തെത് ദക്ഷിണ മേഖലയായ മുംബൈയിലുമാണ് സ്ഥാപിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com