ഇംഫാല്‍: മണിപ്പൂരില്‍ അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി. രണ്ട് ഘട്ടങ്ങളിലായി നടക്കുന്നു മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു പ്രധനമന്ത്രിയുടെ വിമര്‍ശനം.
15 വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ സംസ്ഥാനത്തിനായി കോണ്‍ഗ്രസ് ചെയ്യാത്തത് 15 മാസം കൊണ്ട് തങ്ങള്‍ ചെയ്യുമെന്ന് മോദി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി എവിടെ അധികാരത്തിലുണ്ടോ അവിടെയെല്ലാം അഴിമതി അഴിമതി മാത്രമാണ് ഉണ്ടാകുന്നത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളുടെ പുരോഗതി പിന്നോട്ടാണെന്നും മോദി ആരോപിച്ചു.
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വേഗത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നു. മണിപ്പൂരില്‍ കൈക്കൂലി നല്‍കി ജോലി നേടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബിജെപി അധികാരത്തിലെത്തിയാല്‍ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭ്യമാക്കുമെന്നും മോദി പറഞ്ഞു. മണിപ്പൂരിന്റെ സമാധാനത്തിനും സുരക്ഷയ്ക്കുമായി ഒന്നും ചെയ്യാത്തവര്‍ക്ക് മണിപ്പൂര്‍ ഭരിക്കാന്‍ അവകാശമില്ലെന്നും ഇംഫാലിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് മോദി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ