കോഹ്‌ലിക്ക് പ്രതിഫലം പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും?

ടൂറിസത്തിന്റെ പരസ്യത്തിലഭിനയിച്ച കോഹ്‌ലിക്ക് പ്രതിഫലം നല്‍കിയത് ഉത്തരാഖണ്ഡ് പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും
കോഹ്‌ലിക്ക് പ്രതിഫലം പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും?

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ടൂറിസത്തിന്റെ പരസ്യത്തിലഭിനയിച്ച ഇന്ത്യന്‍ നായകന്‍ കോഹ്‌ലിക്ക് പ്രതിഫലം നല്‍കിയത് ഉത്തരാഖണ്ഡ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിവരാവകാശ നിയമപ്രകാരം പുറത്തുവന്നതോടെ വിവാദ കുരുക്കിലായിരിക്കുകയാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍.

60 സെക്കന്റുള്ള ഉത്തരാഖണ്ഡ് ടൂറിസത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതിന് 2015ല്‍ 47.19 ലക്ഷം രൂപയാണ് വിരാട് കോഹ്‌ലിക്ക് സര്‍ക്കാര്‍ നല്‍കിയത്. ഇത് 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തെ തുടര്‍ന്ന് രൂപീകരിച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. സാമൂഹ്യ പ്രവര്‍ത്തകനും ബിജെപി അംഗവുമായി വ്യക്തിയാണ് ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയുമായി രംഗത്തെത്തിയിരിക്കുന്നത്. 

എന്നാല്‍ ഇങ്ങനെയൊരു പണകൈമാറ്റവും നടന്നിട്ടില്ലെന്നാണ് കോഹ്‌ലിയുടെ ഏജന്റും, കോര്‍ണര്‍സ്‌റ്റോണ്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എന്റെര്‍ടെയ്ന്‍മെന്റിന്റെ സിഇഒയുമായ ബന്‍ഡി സജ്‌ദേഹ് വാദിക്കുന്നത്. പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമാണ് കോഹ്ലിക്ക് പ്രതിഫലം നല്‍കിയതെന്ന ആരോപണം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ ഉപദേശകന്‍ സുരേന്ദ്ര കുമാറും നിഷേധിക്കുന്നു.

കേദാര്‍നാഥിന്റെ പുനര്‍നിര്‍മാണത്തിനാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ ബിജെപിക്കാര്‍ മനപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും സുരേന്ദ്ര കുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com