ദില്ലി: തമിഴ്‌നാട് മുഖ്യമന്ത്രി പഴനിസ്വാമിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. പഴനിസ്വാമിയെ മുഖ്യമന്ത്രിയായി കാണുന്നതിലും ഭേദം മരിക്കുന്നതാണെന്നായിരുന്നു കട്ജുവിന്റെ ഫേസ്ബുക്കിലെ പരാമര്‍ശം. 'മൈ ഫെല്ലോ തമിഴന്‍സ്' എന്ന് തുടങ്ങുന്ന പോസ്റ്റിലുടനീളം ശശികലയേയും പഴനിസ്വാമിയേയും താറടിച്ചിരിക്കുകയാണ്.
ചോളന്‍മാരുടെയും പാണ്ഡ്യന്മാരുടെയും ചേരന്‍മാരുടെയും പിന്‍മുറക്കാരാണ് നിങ്ങള്‍. നിങ്ങളുടെ പിന്‍മുറക്കാര്‍ നിങ്ങളെയോര്‍ത്ത് നാണം കെടില്ലേയെന്ന് അദ്ദേഹം ചോദിച്ചു. തിരുവള്ളുവരുടെയും ഇളങ്കോയുടെയും കമ്പരുടെയും ആണ്ടാളുടെയും സുബ്രമണ്യ ഭാരതിയുടെയും പിന്‍മുറക്കാരായ നിങ്ങള്‍ക്ക് ഇത്തരത്തിലൊരു മാനക്കേടിനെ ഒരു ചെറുശബ്ദം പോലും പുറപ്പെടുവിക്കാതെ അംഗീകരിച്ചതില്‍ നാണമില്ലേയെന്നും പോസ്റ്റില്‍ ചോദിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ