ശിവസേന കോണ്‍ഗ്രസ് സഹായം തേടിയതായി സൂചന

ആര്‍ക്കും ഭൂരിപക്ഷം ഇല്ലാതെ മുംബൈ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ശിവസേന, കോണ്‍ഗ്രസ് സഹായം തേടിയതായി വിവരം.
ശിവസേന കോണ്‍ഗ്രസ് സഹായം തേടിയതായി സൂചന

മുംബൈ: മുംബൈ കോര്‍പറേഷന്‍ ഭരണം നിലനിര്‍ത്താന്‍ ശിവസേന, കോണ്‍ഗ്രസ് സഹായം തേടിയതായി സൂചന. ബിജെപിയുമായി വീണ്ടും സഖ്യമുണ്ടാക്കിയാല്‍ അത് പാര്‍ട്ടിയുടെ നിലനില്‍പ്പിനെത്തന്നെ ബാധിക്കുമെന്നതിനാലാണ് നീക്കം. കോണ്‍ഗ്രസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുക, അല്ലെങ്കില്‍ പുറത്തു നിന്ന് പിന്തുണയ്ക്കുക തുടങ്ങിയ രണ്ട് നിര്‍ദേശങ്ങളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്.
പിണക്കം മറന്ന് ശിവസേന വീണ്ടും ബിജെപിക്കൊപ്പം നില്‍ക്കണമെന്ന് കേന്ദ്രമന്ത്രിയും മുന്‍ ബിജെപി അധ്യക്ഷനുമായ നിതിന്‍ ഗഡ്കരി മുന്നോട്ടുവെച്ചെങ്കിലും സേന നേതൃത്വം അനുകൂലമായി പ്രതികരിച്ചില്ല. വീണ്ടും ബിജെപിക്കൊപ്പം ചേര്‍ന്നാല്‍ പാര്‍ട്ടിയുടെ ബാക്കിയുള്ള വോട്ട് ബാങ്ക് കൂടി ബിജെപിയിലേക്ക് പോകുമെന്നും പാര്‍ട്ടിയുടെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്നും ശിവസേനയിലെ ഒരു വിഭാഗം നേതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.
എന്നാല്‍ ശിവസേനയോടൊപ്പം നില്‍ക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം സങ്കീര്‍ണമായ കാര്യമാണ്. തീവ്ര ഹിന്ദുത്വ നിലപാടുള്ള പാര്‍ട്ടിയെ പിന്തുണച്ചാല്‍ അത് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടമാകാന്‍ കാരണമാകുമോ എന്ന ഭയം കോണ്‍ഗ്രസിനുണ്ട്. മതേതര വോട്ടുകള്‍ വിഭജിക്കാതിരിക്കാന്‍ എസ്പിയുമായി ചേര്‍ന്ന് വിശാല സഖ്യമുണ്ടാക്കി മത്സരിക്കുന്ന സമയത്ത് ശിവസേനയുമായുള്ള ബന്ധം യുപിയിലെ മുസ്ലീം ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്തുമോ എന്ന ആശങ്കയും കോണ്‍ഗ്രസിനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com