മേഘാലയത്തില്‍ ട്രക്ക് മറിഞ്ഞ് 16 മരണം

പടിഞ്ഞാറന്‍ ഖാസിയില്‍ ട്രക്ക് മറിഞ്ഞ് 16 മരണം - അന്‍പത് പേര്‍ക്ക് ഗുരുതരപരുക്ക്‌ 
മേഘാലയത്തില്‍ ട്രക്ക് മറിഞ്ഞ് 16 മരണം

മേഘാലയ: മേഘാലയത്തില്‍ ട്രക്ക് മറിഞ്ഞ് 16 മരണം.അന്‍പത് പേര്‍ക്ക് ഗുരുതര പരുക്ക്. പരുക്കേറ്റവരുടെ നില അതീവ ഗുരുതരമാണ്. 70 പേരുമായി സഞ്ചരിച്ച ട്രക്ക് രാവിലെയാണ് അപടത്തില്‍പ്പെട്ടത്.ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ ഖാസി മേഖലയിലാണ് അപകടമുണ്ടായത്. 12 പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com