വിദ്യര്‍ഥി പ്രക്ഷോഭം ഡല്‍ഹി സര്‍വകലാശാലയ്ക്ക് പുറത്തേക്ക് 

വിദ്യര്‍ഥി പ്രക്ഷോഭം ഡല്‍ഹി സര്‍വകലാശാലയ്ക്ക് പുറത്തേക്ക് 

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ ഖാലിദിനെ സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി സര്‍വകലാശാലയില്‍ ഉടലെടുത്ത സംഘര്‍ഷം അവസാനിക്കുന്നില്ല. എബിവിപിക്കെതിരെ മറ്റ് വിദ്യാര്‍ഥി സംഘടനകള്‍ ഒന്നിച്ചുനിന്ന് പ്രതിഷേധിക്കാന്‍ മുന്നോട്ടു വന്നതോടെ മറ്റൊരു വിദ്യാര്‍ഥി പ്രക്ഷോഭത്തിനാണ് സാഹചര്യമൊരുങ്ങുന്നത്. 

ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥികള്‍ തിങ്കളാഴ്ച തിരങ്കാ മാര്‍ച്ച് നടത്തിയാണ് പ്രതിഷേധിക്കുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ തിങ്കാളാഴ്ച വൈകീട്ട് നാല് മണിക്ക് ജെഎന്‍യു സര്‍വകലാശാല അഡ്മിനിട്രേറ്റീവ് ബ്ലോക്കില്‍ പ്രതിഷേധയോഗം ചേരും. ഇതിന് ശേഷം ജെഎന്‍യുവിലേയും ഡല്‍ഹി സര്‍വകലാശാലയിലേയും വിദ്യാര്‍ഥികള്‍ ഖല്‍സാ കോളെജില്‍ നിന്നും മാര്‍ച്ച് നടത്തും. 

രാജ്യത്തിനും ദേശീയതയ്ക്കും വേണ്ടിയാണ് വിദ്യാര്‍ഥികളുടെ തിരങ്കാ മാര്‍ച്ച് എന്നാണ് എബിവിപിയുടെ നിലപാട്. രാജ്യദ്രോഹ നിലപാടുകള്‍ സ്വീകരിക്കുന്നവരെ പിന്തുണയ്ക്കുന്ന ഇടതു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് തങ്ങളുടെ പ്രതിഷേധമെന്നും എബിവിപി വാദിക്കുന്നു. 

എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ എബിവിപിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യവുമായി മുന്നോട്ടുവരുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com