കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ പിടുത്തം.
കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ പിടുത്തം. ഇന്നലെ രാത്രി കെട്ടിടങ്ങള്‍ക്ക് തീപിടിക്കുകയായിരുന്നു. അഗ്നിശമന സേനയുടെ അന്‍പതോളം വാഹനങ്ങള്‍ തീയണയ്ക്കുന്നുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളും ഗ്യാസ് സിലിണ്ടറുകളും തീപിടുത്തം വ്യാപിക്കാന്‍ കാരണമായെന്ന് പോലീസ് പറഞ്ഞു. 
തീ നിയന്ത്രണ വിധേയമായെങ്കിലും പൂര്‍ണ്ണമായും അണയ്ക്കാനായിട്ടില്ല. കെട്ടിടത്തില്‍ കുടുങ്ങിയ ഏഴോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആരും മരിച്ചതായി ഇതുവരെ വിവരം കിട്ടിയിട്ടില്ല. തീ പടരുമെന്ന് ഭയന്ന് പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചെന്ന് പോലീസ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com