സെവാഗിനു പിന്നാലെ ഗുര്‍മെഹറിനെ വിമര്‍ശിച്ച് യോഗേശ്വറും

സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായ കൗറിന്റെ ചിത്രത്തിനൊപ്പം ഹിറ്റ്‌ലറുടെയും ഒസാമ ബിന്‍ലാദന്റെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് യോഗേശ്വര്‍ ദത്ത് രംഗത്തുവന്നിരിക്കുന്നത്.
dutt-1
dutt-1

ന്യൂഡല്‍ഹി: എബിവിപിക്കെതിരെ പ്രചാരണം നടത്തിയ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി ഗുര്‍മെഹര്‍ കൗറിനെതിരെ വിമര്‍ശനവുമായി ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്. സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായ കൗറിന്റെ ചിത്രത്തിനൊപ്പം ഹിറ്റ്‌ലറുടെയും ഒസാമ ബിന്‍ലാദന്റെയും ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് യോഗേശ്വര്‍ ദത്ത് രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്രിക്കറ്റ്താരം വീരേന്ദര്‍ സെവാഗ് സമാനമായ രീതിയില്‍ കൗറിനെ പരിഹസിച്ചിരുന്നു.

തന്റെ പിതാവ് മന്‍ദീപ് സിങ്ങിനെ വധിച്ചത് പാകിസ്ഥാനല്ല, യുദ്ധമാണ് എന്ന പ്ലക്കാര്‍ഡുമായി നില്‍ക്കുന്ന കൗറിന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്കു വഴിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ട്രിപ്പിള്‍ സെഞ്ച്വറികള്‍ അടിച്ചത് ഞാനല്ല, എന്റെ ബാറ്റാണ് എന്നെഴുതിയ പ്ലക്കാര്‍ഡുമായി സെവാഗ് ട്വിറ്റളില്‍ പടം പോസ്റ്റ് ചെയ്തത്. സെവാഗിന്റെ ട്വീറ്റില്‍ വിദാ്യാര്‍ഥിനിയുടെ പടത്തെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ യോഗേശ്വര്‍ ദത്ത് കൗറിന്റെ ചിത്രത്തിനൊപ്പമാണ് ഹിറ്റ്‌ലറുടെയും ബിന്‍ ലാദന്റെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താനല്ല ജൂതന്മാരെ കൊന്നത് വിഷവാതകമാണ് എന്നാണ് ഹിറ്റലറുടെ ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com