ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

അപര്‍ണസരോവര്‍ ലോഡ്ജിന്റെ പതിനാലാം നിലയില്‍ നിന്ന് താഴോട്ട് ചാടുകയായിരുന്നു -  യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ എത്തുന്നതിന് മുമ്പെ മൃതദേഹം മാറ്റിയത് പ്രതിഷേധത്തിനിടയാക്കി
ഹൈദരബാദ് യൂണിവേഴ്‌സിറ്റിയില്‍ ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

ഹൈദരബാദ്:  ഹൈദരബാദ്  സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ വീണ്ടു വിദ്യാര്‍ത്ഥിയുട ആത്മഹത്യ. ഗവേഷക വിദ്യാര്‍ത്ഥിയായ വിശാലിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കാമ്പസിന് സമീപത്തെ അപര്‍ണ സരോവര്‍ ലോഡ്ജിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റിയില്‍ ജെന്‍ഡര്‍ സ്റ്റഡീസില്‍ ഗവേഷകവിദ്യാര്‍ത്ഥിയാണ് വിശാല്‍.

ആത്മഹത്യയുടെ കാരണങ്ങള്‍ വ്യക്തമല്ല. അപര്‍ണസരോവര്‍ ലോഡ്ജിന്റെ പതിനാലാം നിലയില്‍ നിന്ന് താഴോട്ട് ചാടുകയായിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ എത്തുന്നതിന് മുമ്പെ മൃതദേഹം മാറ്റിയത് പ്രതിഷേധത്തിനിടയാക്കി.

മരണവിവരം സഹോദരിയെ ഈ മെയില്‍ വഴി അറിയിച്ചതായി പൊലീസ് അറിയിച്ചു. വിശാല്‍ ഗവേഷണ പഠനത്തില്‍ രണ്ടരവര്‍ഷം പൂര്‍ത്തിയാക്കിയതായും പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com