കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ബീഫിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു; അന്ന് ആരും ചോദ്യം ചെയ്തില്ലെന്ന് അമിതാ ഷാ

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗോ രക്ഷകരുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം
കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ബീഫിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടന്നിരുന്നു; അന്ന് ആരും ചോദ്യം ചെയ്തില്ലെന്ന് അമിതാ ഷാ

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പാണ് ജനക്കൂട്ടം കൂടുതല്‍ പേരെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരിക്കുന്നതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഗോ രക്ഷകരുടെ പേരില്‍ നടക്കുന്ന ആക്രമണങ്ങളെ പ്രതിരോധിച്ചായിരുന്നു അമിത് ഷായുടെ പ്രതികരണം. 

2011നും 2013നും ഇടയില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോഴാണ് കൂടുതല്‍ പേരെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരിക്കുന്നതെന്നും അമിത് ഷാ ആരോപിക്കുന്നു. 

ഗോ രക്ഷകരുടെ പേരില്‍ കൊലപാതകം നടത്തിയ എവിടെയെങ്കിലും ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യാതിരുന്നിട്ടുണ്ടോ എന്നും ഗോവ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. ഇത്തരം ആക്രമണങ്ങളില്‍ നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളാണ്. 

അഖ്‌ലാഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്ന സമയത്ത് യുപിയില്‍ എസ്പി സര്‍ക്കാരായിരുന്നു അധികാരത്തില്‍. ആ സംഭവത്തിന്റെ ഉത്തരവാദിത്വം യുപി സര്‍ക്കാരിനായിരുന്നു. എന്നാല്‍ പ്രതിഷേധ സമരങ്ങള്‍ നടന്നത് യുപിക്ക് പകരം ഡല്‍ഹിയില്‍ മോദി സര്‍ക്കാരിന്റെ മുന്നിലായിരുന്നു. ഇതെന്ത് ഫാഷനാണെന്നും ബിജെപി അധ്യക്ഷന്‍ ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com