ട്രെയിനുകളില്‍ ചെലവ് എക്കണോമി എസി കോച്ചുകള്‍: കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യമൊരുക്കി റെയില്‍വേ

ലോക്കല്‍ ട്രെയിനുകള്‍ ഒഴികെ, നിലവില്‍ എസി കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനിലും മൂന്ന് വീതം എക്കണോമി എ.സി കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് റെയില്‍വേയുടെ തീരുമാനം.
ട്രെയിനുകളില്‍ ചെലവ് എക്കണോമി എസി കോച്ചുകള്‍: കുറഞ്ഞ ചെലവില്‍ യാത്രാ സൗകര്യമൊരുക്കി റെയില്‍വേ

ന്യൂഡെല്‍ഹി: ട്രെയിനുകളുടെ എസി കോച്ചുകളില്‍ കുറഞ്ഞ ചെലവില്‍ യാത്രചെയ്യാന്‍ റെയില്‍വേ സൗകര്യമൊരുക്കുന്നു. ലോക്കല്‍ ട്രെയിനുകള്‍ ഒഴികെ, നിലവില്‍ എ.സി കോച്ചുകള്‍ ഉള്ള എല്ലാ ട്രെയിനിലും മൂന്ന് വീതം എക്കണോമി എസി കോച്ചുകള്‍ കൂട്ടിച്ചേര്‍ക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇപ്പോള്‍ തേര്‍ഡ് എസിയിലാണ് കുറഞ്ഞ ചെലവില്‍ ജോലി ചെയ്യാന്‍ കഴിയു.

എന്നാല്‍ വരാനിരിക്കുന്ന എക്കണോമി കോച്ചുകളിലെ നിരക്ക് തേര്‍ഡ് എസിയിലേക്കാള്‍ കുറവായിരിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. കോച്ചുകളില്‍ സാധാരണ എ.സി കോച്ചുകളില്‍ നിന്ന് വ്യത്യസ്ഥമായി താപനില 2425 ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തും. ഏകീകൃത താപനില നിലനിര്‍ത്തുന്നതിനാല്‍ ഈ കോച്ചുകളില്‍ പുതപ്പുകള്‍ റെയില്‍വേ ലഭ്യമാക്കില്ല. 

നിലവില്‍ മെയില്‍, എക്‌സപ്രസ് ട്രെയിനുകളില്‍ തേര്‍ഡ് എ.സി, സെക്കന്‍ഡ് എ.സി, ഫസ്റ്റ് ക്ലാസ് എ.സി എന്നീ എ.സി കോച്ചുകളാണുള്ളത്. രാജധാനി, ശതാബ്ദി തുടങ്ങിയ ട്രെയിനുകളിലെല്ലാം മുഴുവന്‍ എസി കോച്ചുകളാണുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com