കാവിധാരികള്‍ മാധ്യമപ്രവര്‍ത്തകനെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; അനുവദിച്ചു കൊടുക്കില്ലെന്ന് നിതീഷ് കുമാര്‍

കാര്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമി സംഘം ജയ് ശ്രീറാം എന്ന് വിളിപ്പിച്ചത്
കാവിധാരികള്‍ മാധ്യമപ്രവര്‍ത്തകനെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചു; അനുവദിച്ചു കൊടുക്കില്ലെന്ന് നിതീഷ് കുമാര്‍

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം എന്ന് വിളിപ്പിച്ചത് പോലുള്ള സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. കാര്‍ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു അക്രമി സംഘം ജയ് ശ്രീറാം എന്ന് വിളിപ്പിച്ചത്. 

എന്‍ഡിടിവിയില്‍ സീനിയര്‍ ഗസ്റ്റ് കോര്‍ഡിനേറ്റര്‍ ആയ മുന്നേ ഭാര്‍തി ആണ് ഈദ് കഴിഞ്ഞ് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം കാവി കൊടി ചുറ്റി എത്തിയവരുടെ അതിക്രമത്തിന് ഇരയായത്. ബിഹാറിലെ സമാസ്തിപൂരിലേക്ക് കുടുംബവുമൊത്ത് സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം. 

യാത്രയ്ക്കിടെ ദേശീയ പാതയില്‍ ഒരു ട്രക്ക് വഴി മുടക്കി കിടക്കുകയായിരുന്നു. മറ്റ് വഴിയിലൂടെ പോകുന്നതിനായി വാഹനം തിരിക്കുന്നതിനിടെ നാലഞ്ച് പേര്‍ ട്രക്കില്‍ നിന്നും പുറത്തേക്കിറങ്ങി. ജയ് ശ്രീറാം എന്ന് വിളിച്ച് ആക്രോഷിച്ചായിരുന്നു ഇവര്‍ മാധ്യമപ്രവര്‍ത്തകന്റേയും കുടുംബത്തിന്റേയും അടുത്തേക്ക് എത്തിയത്. 

കാറിനുള്ളില്‍ ഇരിക്കുന്ന പിതാവിന്റെ താടിയും, ഭാര്യയുടെ കൈവശമുണ്ടായിരുന്ന ഷാളും കണ്ട് ഇവര്‍ മുസ്ലീം കുടുംബത്തില്‍ ഉള്ളവരാണെന്ന് അക്രമി സംഘം ഉറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നതായി മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു. 

ആക്രമി സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് കുറച്ച് ദൂരം എത്തിയതിന് ശേഷം സംഭവത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ട്വീറ്റ് ചെയ്തു. ബിഹാര്‍ മുഖ്യമന്ത്രിയേയും ട്വീറ്റില്‍ ടാഗ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് നിതീഷ് കുമാര്‍ പ്രതികരിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com