നരേന്ദ്ര മോദി ചായ വിറ്റ റെയില്‍വേ സ്‌റ്റേഷന്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു

പഴയ സ്പര്‍ശം നിലനിര്‍ത്തി ആധുനികതയുടെ നിറം കൂടി നല്‍കിയായിരിക്കും വിനോദ സഞ്ചാരകേന്ദ്രമായി ഇതിനെ ഉയര്‍ത്തുക
നരേന്ദ്ര മോദി ചായ വിറ്റ റെയില്‍വേ സ്‌റ്റേഷന്‍ വിനോദ സഞ്ചാര കേന്ദ്രമാക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചയക്കടക്കാരനായി ജോലി ചെയ്തത് എവിടെ എന്നറിയാന്‍ താത്പര്യം ഉള്ളവര്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ. മോദി ജോലി ചെയ്തിരുന്ന ഗുജറാത്തിലെ വഡ്‌നഗറിലെ ചായക്കട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. 

വാഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷനുള്ളിലെ ഒരു ചെറിയ ചായക്കടയില്‍ നിന്നായിരുന്നു മോദി തന്റെ ജീവിതം ആരംഭിക്കുന്നത്. പഴയ സ്പര്‍ശം നിലനിര്‍ത്തി ആധുനികതയുടെ നിറം കൂടി നല്‍കിയായിരിക്കും വിനോദ സഞ്ചാരകേന്ദ്രമായി ഇതിനെ ഉയര്‍ത്തുക. 

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ വാഡ്‌നഗറിനേയും ഉള്‍പ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹേഷ് ശര്‍മ പറഞ്ഞു. എന്നാല്‍ റെയില്‍വേയുടെ സഹകരണത്തോടെ വാഡ്‌നഗര്‍ റെയില്‍വേ സ്‌റ്റേഷന്‍ നവീകരിക്കുമെങ്കിലും, പ്രധാനമന്ത്രി കുട്ടിക്കാലത്ത് ജോലി ചെയ്തതായി പറയുന്ന ചായക്കടയുടെ രൂപം മാറ്റില്ലെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. 

വാദ്‌നഗര്‍ റെയില്‍വേ സ്റ്റേഷന്റെയും സമീപ പ്രദേശത്തേയും പുരോഗനത്തിനായി 100 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിലേയും, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലേയും ഉദ്യോഗസ്ഥര്‍ ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com